മന്ത്രി കെ.ടി. ജലീലിനോട് രണ്ട് വിദേശയാത്രകളുടെ രേഖകള്‍ ഹാജരാക്കാന്‍ ‌കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനോട് രണ്ട് വിദേശയാത്രകളുടെ രേഖകള്‍ ചോദിച്ച്‌ കസ്റ്റംസ്. വിവിധ ചടങ്ങളില്‍ പങ്കെടുക്കാനായി ഷാര്‍ജയിലേക്കും ദുബായിലേക്കും നടത്തിയ യാത്രകളുടെ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സി-ആപ്റ്റിലെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. യു.എ.ഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്ത കേസില്‍ മന്ത്രി കെ.ടി.ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ യാത്ര രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

ഷാര്‍ജയില്‍ നടന്ന പുസ്തകമേളയിലും ദുബായില്‍ നടന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ അനുമതി പത്രമടക്കമുള്ള രേഖകളാണ് ചോദിച്ചിരിക്കുന്നത്. ഷാര്‍ജ പുസ്തകമേളയുടെ യാത്രച്ചെലവ് മേളയുടെ സംഘാടകരാണു വഹിച്ചത്.

ദുബായ് യാത്ര സ്വന്തം ചെലവിലായിരുന്നു. പി.എസ്.എം.ഒയിലെ പൂര്‍വ വിദ്യാര്‍ഥികളും എം.എല്‍.എ.മാരായ മാണി സി.കാപ്പന്‍, എന്‍. ഷംസുദ്ദീന്‍, ടി.വി. ഇബ്രാഹിം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ജലീല്‍ മൊഴി നല്‍കി. 2 യാത്രകളും മുന്‍കൂര്‍ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റും ഇളവു നല്‍കിയത് കസ്റ്റംസുമാണെന്നിരിക്കെ വിതരണം ചെയ്തതിന്റെ ഉത്തരവാദിത്തം മാത്രമെ തനിക്കുള്ളു എന്നായിരുന്നു മന്ത്രിയുടെ മറുപടി.

നികുതി ഇളവോടെ ഇറക്കുമതി ചെയ്ത മതഗ്രന്ഥം കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്യുന്നതു നിയമവിരുദ്ധമാണെന്ന് അറിയില്ലേയെന്ന ചോദ്യത്തിന്, 25 ജീവനക്കാര്‍ മാത്രമുള്ള കോണ്‍സുലേറ്റിലേക്ക് എണ്ണായിരത്തില്‍പ്പരം മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...