സ്ലീപ്പർ ബസിൽ വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്ന സ്ലീപ്പർ ബസിൽ വിദേശ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്നാണ് ബംഗളൂരുവിൽ നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.

പുതുച്ചേരിയിൽ നിന്ന് യാത്ര പുറപ്പെട്ടതിന് പിന്നാലെ യുവതിയുടെ ബർത്തിന് തൊട്ടു താഴെയുള്ള ബർത്തിൽ ഇയാൾ വന്നു കിടന്നുവെന്നും ലൈംഗിക ചേഷ്ടകൾ കാട്ടാൻ തുടങ്ങിയെന്നുമാണ് പരാതി. ഇയാൾക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു. നഗ്നതാപ്രദർശനം നടത്തിയതിന് ശേഷം ബർത്തിന് സമീപം വന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചതോടെ യുവതി പ്രതികരിക്കുകയായിരുന്നു. ബഹളം വെച്ചതിനെത്തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ടു. അക്രമിക്ക് ഒപ്പമുണ്ടായിരുന്ന യുവതി ബസ് ജീവനക്കാരെ തടയാൻ ശ്രമിച്ചെങ്കിലും യുവാവിനെ കൈകാര്യം ചെയ്തതിന് ശേഷം ജീവനക്കാർ ഇരുവരേയും വഴിയിൽ ഇറക്കിവിട്ടു. ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്ന ജർമൻ യുവതിയാണ് പരാതിക്കാരി.

ബെംഗളൂരുവിൽ എത്തിയതിന് ശേഷം അതിക്രമത്തിന് ഇരയായ യുവതി പുതുച്ചേരി പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ട്രാവൽസ് കമ്പനിയിൽ നിന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. പെൺസുഹൃത്തിന്‍റെ പേരിലാണ് അക്രമി ബർത്ത് ബുക്ക് ചെയ്തിരുന്നതെന്ന് കണ്ടെത്തി. ബസിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ വീഡിയോയും ഇതിനിടെ പുറത്ത് വന്നു.

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത സുഹൃത്തിൽ നിന്നും വിവരം ശേഖരിച്ച ശേഷം വീഡിയോയിൽ കണ്ട അക്രമി ബംഗളൂരു സ്വദേശി ശരത് ആണെന്ന് തിരിച്ചറിഞ്ഞ പുതുച്ചേരി പോലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഭവാനിനഗർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റ് കാമ്പസിന് സമീപമാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. അതിവേഗം പ്രവർത്തിച്ച് പ്രതിയെ പിടികൂടിയ ഉരുളയൻപേട്ട പോലീസിനെ പുതുച്ചേരി എസ്പി നരചൈതന്യ അഭിനന്ദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...