എറണാകുളം : നിറ്റ ജലാറ്റിന്‍ കമ്പനിയിലെ സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ഇന്ന് നടത്തും. സ്‌ഫോടനത്തില്‍ മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നിറ്റ ജലാറ്റിന്‍ വളപ്പില്‍ കഴിഞ്ഞ രാത്രി എട്ട് മണിയോടെയായിരുന്നു സ്‌ഫോടനം. പഞ്ചാബ് മൊഹാലി സ്വദേശി രാജന്‍ ഔറങ്ക് ആണ് മരിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. തൃക്കാക്കര തോപ്പില്‍ സ്വദേശി സനീഷ്, ഇടപ്പള്ളി സ്വദേശി നജീബ്, അസം സ്വദേശികളായ പങ്കജ്, കൗശിക് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി. സംഭവത്തില്‍ 10 മണിയോടെ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തും. അപകടത്തിന്റെ കാരണം അന്വേഷിക്കണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. രാസപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. തൊഴിലാളികള്‍ കാന്റീനില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെയുള്ളവ സ്ഥലത്തെത്തി തീയണച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























