വനം വന്യജീവി നിയമം പൊളിച്ചെഴുത്ത് നടത്തണം ; കേരള കോൺഗ്രസ് സംസ്ഥാന കോ- ഓഡിനേറ്റർ അപു ജോൺ ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ മലയോര മേഖലകളിലെ കൃഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ നിലവിലുള്ള വനം വന്യജീവി നിയമം പൊളിച്ചെഴുത്ത് നടത്തണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ- ഓഡിനേറ്റർ അപു ജോൺ ജോസഫ്. കർഷക താൽപര്യം മുൻനിർത്തിക്കൊണ്ട് പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് മലയോര ജനങ്ങൾക്ക് സംരക്ഷണം നൽകുന്നതാകണം പുതിയ നിയമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന ഉദാസീനത മലയോര മക്കളുടെ ജീവൻ പന്താടുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഉമ്മൻ മാത്യു വടക്കേടത്ത് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ അഡ്വ.അടൂർ പ്രകാശ് എം പി മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമൻ, അഡ്വ. ബാബു വർഗീസ്, ഡോ ജോർജ് വർഗീസ് കൊപ്പാറ, ജോസ് കൊന്നപ്പാറ, വർഗീസ് ചള്ളക്കൽ, തോമസുകുട്ടി കുമ്മണ്ണൂർ, റോബിൻ പീറ്റർ, സന്തോഷ് കുമാർ, രാജീവ്‌ താമരപള്ളി, ദീപു ഉമ്മൻ, ഷൈജു ടി ജോൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...