പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെ റോഡിന്റെ ഇരുവശങ്ങളും കാടുമൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളും കാടുമൂടി കിടക്കുന്നത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണികളും പരിപാലനവും ഉറപ്പാക്കേണ്ട പരിപാലന കാലയളവിൽ തന്നെയാണ് ഈ അവസ്ഥയെന്നത് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കരാറുകാരന്റെ  ഗുരുതരമായ വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ഓടകളുടെ സ്ലാബുകൾ പൂർണ്ണമായും മൂടിയ നിലയിലാണ് ഇപ്പോൾ കാടുകൾ വളർന്നു പന്തലിച്ചിരിക്കുന്നത്. നടപ്പാതയും കടന്ന് പ്രധാന റോഡിന്റെ ടാറിങ് ഭാഗത്തേക്ക് വരെ കാടുകൾ പടർന്നു കയറിയിട്ടുണ്ട്. ഇതുമൂലം കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണ്.

ഓടകൾ മൂടിക്കിടക്കുന്നതിനാൽ വിഷപ്പാമ്പുകളുടെ ശല്യവും ഈ ഭാഗങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. റോഡ് നിർമ്മാണത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ വശങ്ങൾ വൃത്തിയാക്കണമെന്ന വ്യവസ്ഥ കരാറിലുണ്ടായിട്ടും അധികൃതർ ഇത് വക വെക്കുന്നില്ലെന്നാണ് ആക്ഷേപം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച പാതയുടെ വശങ്ങൾ കാടുമൂടി നശിക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിപാലന കാലാവധി തീരുന്നതിന് മുൻപ് തന്നെ റോഡിന്റെ  ഇരുവശങ്ങളിലെയും കാടുകൾ അടിയന്തിരമായി വെട്ടിമാറ്റി യാത്രാസൗകര്യം സുരക്ഷിതമാക്കണമെന്നും വീഴ്ച വരുത്തിയ കരാറുകാരനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച് ചികിത്സ നടത്തിയ വനിതാ ഡോക്ടർ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമില്ലാതെ വീട്ടിൽ വെച്ച്...

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...