കുളത്തുമണ്ണിൽ വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടാനയെ തുരത്തുന്നതിന്റെ ഭാഗമായി വനപാലകർ കുളത്തുമണ്ണിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. ആനകൾ സ്ഥിരമായി ഇറങ്ങി നാശം വിതക്കുന്ന സ്ഥലങ്ങളിൽ നാല് ഭാഗത്തായാണ് ക്യാമറകൾ സ്ഥാപിച്ചത്. ഒരു സ്ഥലത്ത് സ്ഥിരമായി ഇറങ്ങുന്നത് ഒരേ കാട്ടാനകൾ തന്നെ ആണോ എന്ന് മനസിലാക്കി ആനകൾ കൂട്ടമായി ഇറങ്ങി വരുന്ന വനം ഏതാണോ അവിടേക്ക് തന്നെ ആനകളെ ഓടിക്കുവാനുള്ള ശ്രമങ്ങൾ ആണ് വനപാലകർ നടത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ക്യാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം പോലീസുമായി ചേർന്ന് പമ്പ് ആക്ഷൻ ഗൺ, ഡ്രോൺ എന്നിവ ഉപയോഗിച്ച് വനപാലകർ ആനകൾ ഇറങ്ങുന്ന ജനവാസ മേഖലയ്ക്ക് സമീപത്തെ വനത്തിൽ തിരച്ചിൽ നടത്തിയിരുന്നു.

ഈ തിരച്ചിലിൽ കമ്പകത്തുംപച്ച ഭാഗത്ത് വനപാലകർ കാട്ടാനകൂട്ടത്തെ കണ്ടത്തിയിരുന്നു. കാടിറങ്ങുന്ന ആനകൂട്ടത്തെ ഇവിടേക്ക് തന്നെ ഓടിക്കുവാനും കല്ലേലിയിൽ നാശം വിതക്കുന്ന ആനയെ ഇവിടെ നിന്ന് മാറ്റുവാനും വനം വകുപ്പ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. വന പാലകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളുമായി നാട്ടുകാരും രംഗത്തുണ്ട്. കല്ലേലി റോഡിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പ് പെട്രോളിങ്‌ ശക്തമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. നടുവത്തുമൂഴി റേഞ്ചിൽ പാടം ഫോറസ്റ്റേഷൻ പരിധിയിലാണ് കാട്ടാന ശല്യം രൂക്ഷമായ ഈ പ്രദേശങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....