കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് ഔദ്യോഗിക ഉരഗം എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനവാസമേഖലയില്‍ സര്‍വസാധാരണമായി കാണുന്ന വിഷമില്ലാത്ത പാമ്പായ ചേരയെ (ഇന്ത്യന്‍ റാറ്റ് സ്നേക്ക്) സംരക്ഷിക്കാന്‍ വന്യജീവി വകുപ്പ്. കര്‍ഷക മിത്രം എന്നറിയപ്പെടുന്ന ചേരയ്ക്ക് സംസ്ഥാനപാമ്പ് (ഔദ്യോഗിക ഉരഗം) എന്ന പദവി നല്‍കാന്‍ വനം വകുപ്പിന്റെ ശുപാര്‍ശ. ഇന്ന് നടക്കുന്ന, മുഖ്യമന്ത്രി ചെയര്‍മാനായ വന്യജീവി ബോര്‍ഡിന്റെ യോഗത്തില്‍ ശുപാര്‍ശയില്‍ തീരുമാനം ഉണ്ടായേക്കും. നിലവില്‍ 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഒന്നാം ഷെഡ്യൂളിലാണ് ചേര ഉള്‍പ്പെടുന്നത്. കര്‍ഷകരുടെ മിത്രം എന്ന് പൊതുവെ അറിയപ്പെടുന്ന ചേര കൃഷിയിടങ്ങളിലെ എലികളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്.

ഇന്ത്യന്‍ റാറ്റ് സ്‌നേക് എന്ന പേര് ലഭിച്ചതും ചേരയുടെ ഈ സ്വഭാവം കൊണ്ടാണ്. ചേരയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ മറ്റ് വിഷ പാമ്പുകള്‍ കുറവാകുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങളെയും ചേര ഭക്ഷിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളില്‍ ഉണ്ടായ വര്‍ധനയും ഇത്തരം ഒരു ശുപാര്‍ശയ്ക്ക് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. സംസ്ഥാന പക്ഷി, മൃഗം, മീന്‍ എന്നിവയ്ക്കൊപ്പം ഇനി സംസ്ഥാന ഉരഗവും വേണമെന്നാണ് സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ആവശ്യം.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....