കോന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  കോന്നിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയ്ക്ക് പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് സംശയം. സംഭവത്തില്‍ വനംവകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയില്‍ കാട്ടുതീ പടര്‍ന്ന് പിടിച്ചത്. അഞ്ച് ഏക്കറോളം വനമാണ് കത്തി നശിച്ചത്. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ നേരത്തെ വനംവകുപ്പ് നടപടി എടുത്തിരുന്നു.

കുറ്റിക്കാടുകള്‍ നേരത്തെ കത്തിച്ചിരുന്നു. എന്നിട്ടും അകത്തുള്ള മേഖലയില്‍ തീ പടര്‍ന്നതാണ് സംഭവത്തില്‍ സാമൂഹ്യ വിരുദ്ധര്‍ക്ക് പങ്കുണ്ടെന്ന സംശയം ഉണ്ടാകാന്‍ കാരണം. കൂടാതെ വേനല്‍ ശക്തിപ്പെടും മുമ്പേ  കാട്ടുതീ ഉണ്ടായതും സംശയത്തിനിട വരുത്തുന്നുവെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തീപിടിക്കാന്‍ സാധ്യതയുള്ള മേഖലകള്‍ മനസ്സിലാക്കി മുന്‍കരുതല്‍ നടപടി സ്വീകരിച്ചു വരികയാണെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...