വടശ്ശേരിക്കര പഞ്ചായത്തിൽ കാട്ടാനശല്യം തടയുന്നതിനായി വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര പഞ്ചായത്തിൽ ജനവാസമേഖലയിൽ കാട്ടാനശല്യം തടയുന്നതിനായി വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് തുടങ്ങി. നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം പ്രമോദ് നാരായൺ എംഎൽഎ ശനിയാഴ്ച വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരമാണ് വനപാലകർ രാത്രി സ്ഥലത്തെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് കുമ്പളത്താമൺ കൈതത്തോട്ടത്തിലിറങ്ങിയ കാട്ടാനയെ വനപാലകർ പടക്കംപൊട്ടിച്ച് കാട്ടിലേക്ക് മടക്കി. കാട്ടാനശല്യം പരിഹരിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമായതോടെ ബൗണ്ടറി വാർഡിൽ രണ്ടുദിവസം മുമ്പ് ഗ്രാമപ്പഞ്ചായത്തംഗം ജോർജുകുട്ടി വാഴപ്പിള്ളേത്തിന്റെ അധ്യക്ഷതയിൽ യോഗംചേർന്ന് സമിതിയും രൂപവത്‌കരിച്ചു.

തുടർന്നാണ് വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തോഫീസിൽ എംഎൽഎ മുൻകൈയെടുത്ത് യോഗം വിളിച്ചത്. അഞ്ചുപേർ വീതമുള്ള രണ്ട് വനപാലകസംഘം സ്ഥലത്ത് ക്യാമ്പുചെയ്യും. നേരത്തേ ചിറ്റാറിൽനിന്നായിരുന്നു വനപാലകർ ഇവിടെ എത്തേണ്ടിയിരുന്നത്. അത്രയും ദൂരത്തുനിന്ന് എത്തുമ്പോഴേക്കും വൈകും. ഈ സാഹചര്യത്തിലാണ് സംഘത്തെ വടശ്ശേരിക്കരയിലും കാട്ടാന സ്ഥിരമായെത്തുന്ന ഭാഗത്തും ഡ്യൂട്ടിക്കിടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയിലും കാട്ടാന നാട്ടിലിറങ്ങി കൃഷിനാശം വരുത്തിയിരുന്നു. ബ്രദർമുക്കിൽ ഓതറേത്ത് ജോണിയുടെ കൃഷികളാണ് നശിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...