മലപ്പുറം : നിലമ്പൂരില്‍ ആത്മവിശ്വാസം ആകാശത്തോളമുണ്ടെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. കഴിഞ്ഞദിവസം ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രാമധ്യേയും തുടര്‍ന്ന് നിലമ്പൂരിലെത്തിയപ്പോഴും ഇത് വ്യക്തമായിരുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ‘ആത്മവിശ്വാസം ആകാശത്തോളമുണ്ട്. ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രയ്ക്ക് വലിയ പ്രചാരണം നല്‍കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, പിന്നിട്ട ഓരോ സ്റ്റേഷനിലും ആളുകള്‍ ആശംസ അറിയിക്കാനെത്തി. അത് ആവേശകരമായിരുന്നു. നിലമ്പൂരിലും വലിയ ജനാവലി ഉണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പുറമെയും ആളുകളുണ്ടായിരുന്നു. സര്‍ക്കാര്‍ തുടരണം എന്ന ചിന്ത വലിയൊരു വിഭാഗത്തിനുണ്ടെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു’, എം സ്വരാജ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























