കുളത്തുമണ്‍ ജനവാസ മേഖലയില്‍ അവശ നിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കുളത്തുമണ്ണില്‍ ജനവാസ മേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ മ്ലാവിനെ വനപാലകര്‍ കാട്ടിലേക്ക് കയറ്റി വിട്ടുവെന്ന് ആരോപണം. കഴിഞ്ഞ ദിവസം പകലാണ്‌ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കുളത്തുമണ്‍ ജനവാസ മേഖലയില്‍ മ്ലാവിനെ കണ്ടെത്തിയത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് മ്ലാവിനെ കണ്ടത്‌. ആളുകള്‍ അടുത്ത് ചെന്നാല്‍ പോലും മ്ലാവ് ഓടിപോകുന്ന നിലയില്‍ ആയിരുന്നില്ല. മ്ലാവ് ഏറെ അവശ നിലയിലായിരുന്നു എന്നാണ് ടാപ്പിംഗ് തൊഴിലാളികള്‍ പറയുന്നത്. കല്ലേലി താമരപ്പള്ളി റോഡിലേക്ക് ഇറങ്ങിയ മ്ലാവ് ഇവിടെ ഏറെ നേരം നിലയുറപ്പിക്കുകയും ചെയ്തു.

മ്ലാവിന് പരിക്ക് പറ്റിയിട്ടുണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് ഇവര്‍ വനപാലകരെ വിവരമറിയിക്കുകയും പാടം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരും കോന്നി ആര്‍.ആര്‍.റ്റി സംഘവും സ്ഥലത്തെത്തി മ്ലാവിനെ പിടികൂടി പരിശോധന നടത്തുകയും ചെയ്തുവെന്ന് പറയുന്നു. മ്ലാവിന് പരിക്കേറ്റിട്ടില്ല എന്നാണ് വനപാലകരുടെ കണ്ടെത്തല്‍. പുലിയുടെയോ മറ്റോ ആക്രമണത്തില്‍ ഭയന്നതാകാം മ്ലാവ് ജനവാസ മേഖലയില്‍ നിന്നും വിട്ടുപോകാതെ നിന്നതിന് കാരണമെന്നാണ് വനപാലകര്‍ പറയുന്നത്. സ്ഥലത്ത് നിന്നും മാറ്റിയ മ്ലാവിനെ ഉളിയനാട് വനമേഖലയില്‍ വിട്ടയച്ചതായി വനപാലകര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...