മണ്ണാറപ്പാറ വനത്തില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ആദിവാസി ദമ്പതികളെ വനപാലകര്‍ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

മണ്ണാറപ്പാറ : വന വിഭവങ്ങള്‍ ശേഖരിക്കുവാന്‍ പോയി കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട ആദിവാസി ദമ്പതികളെ വനപാലകര്‍ രക്ഷപെടുത്തി. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ ആദിവാസി ഉന്നതിയില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കുവാന്‍ പോയ  റംസയും ഭര്‍ത്താവുമാണ് വനത്തില്‍ അകപ്പെട്ടത്. ഇവര്‍ ഉള്‍വനത്തില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ഒന്‍പതോളം കാട്ടാനകള്‍ ഇവരുടെ മുന്നില്‍ എത്തിയതോടെ ഇവര്‍ക്ക് രക്ഷപെടാന്‍ കഴിയാതെ വരികയും ഇവര്‍ സമീപത്ത് കണ്ട മരത്തിന് മുകളില്‍ കയറുകയുമായിരുന്നു.

തുടര്‍ന്ന് ഇവര്‍ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതരെ വിവരം ധരിപ്പിക്കുകയും മണ്ണാറപ്പാറ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എസ് മനോജിന്റെയും ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എസ്.ഇന്ദ്രജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആനകളെ ഓടിച്ചു വിട്ടതിന് ശേഷം ഇവരെ മരത്തിന് മുകളില്‍ നിന്നും സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. കാട്ടാനകള്‍ സ്ഥലത്ത് നിന്നും മാറാതെ വന്നതോടെ ഏറെ ബുദ്ധിമുട്ടിയാണ് ഇവരെ വനത്തിന് പുറത്തെത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...