വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. നഷ്ടപരിഹാരം വേഗത്തിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കും. കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15-ന് സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘2000-ൽപരം കിലോമീറ്ററാണ് സോളാർ വേലി സ്ഥാപിച്ചിട്ടുള്ളത്. 100 ദിവസംകൊണ്ട് അത് 2500 കിലോമീറ്ററാക്കി വർധിപ്പിക്കും. തുടർന്ന് ഈ വർഷംതന്നെ അത് 3000 ആക്കി വർധിപ്പിക്കും.

സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് അടക്കമുള്ള വിഷയങ്ങൾ വീക്ഷിക്കാനുള്ള ഒരു സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. ജനങ്ങൾക്കും കയറി നോക്കാവുന്ന സംവിധാനമായിരിക്കും അത്.’ മന്ത്രി പറഞ്ഞു. ‘വയനാട്ടിൽ, ഒരു കടുവയ്ക്ക് 20 സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി വേണ്ട സ്ഥാനത്ത്, നാല് സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി മാത്രമാണ് ഇപ്പോഴുള്ളത്. ഇതാണ് അവിടെ കടുവ ശല്യം ഇത്രത്തോളം കൂടാൻ കാരണം. വനത്തിനകത്തോ പുറത്തോവെച്ച് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒരു വ്യക്തി മരിച്ചാൽ അതിന്റെ ധാർമികമായ ഉത്തരവാദിത്വം വനംവകുപ്പിനായിരിക്കും.’ മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...