റാന്നി മണ്ഡലത്തില്‍ ജയിച്ചവരും തോറ്റവരും ഇനി നിറപുഞ്ചിരിയുമായി സദാസമയവും വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് സ്കൂളില്‍ ഉണ്ടാകും : ഫ്ലെക്സ് ബാനറുകൾ ഉപയോഗിച്ച് ഗ്രോ ബാഗുകള്‍ നിര്‍മ്മിച്ച്‌ പച്ചക്കറി കൃഷിയുമായി വിദ്യാര്‍ത്ഥികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: പരിസ്ഥിതിക്ക് ദോഷമാകുന്ന ഫ്ലെക്സ് ബാനറുകൾ ഉപയോഗിച്ച് വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ് സ്കൂളിലെ കുട്ടികൾ ഗ്രോ ബാഗുകള്‍ നിര്‍മ്മിച്ച്‌  കൃഷിത്തോട്ടമൊരുക്കുന്നു. തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഫ്ലെക്സ് ബാനറുകൾ കുറെയൊക്കെ രാഷ്ട്രീയ പാർട്ടികൾ നീക്കം ചെയ്തിരുന്നു. എന്നാൽ പല സ്ഥലങ്ങളിലും ഇവയൊക്കെ നീക്കം ചെയ്യാതെ കിടന്നിരുന്നു. ഇത്തരം ഫ്ലെക്സ് ബോർഡുകൾ ശേഖരിച്ചാണ് കുട്ടികൾ ഗ്രോ ബാഗ് നിർമ്മിക്കുന്നത്. ഇത്തവണ വിദ്യാലയത്തിലൊരുക്കുന്ന പച്ചക്കറി തോട്ടത്തിൽ ഇത്തരത്തിലുള്ള ഫ്ലെക്സ് ബാനറിൽ നിന്ന് നിർമ്മിച്ച ഗ്രോ ബാഗുകളാണ് ഉപയോഗിക്കുക. പരിസ്ഥിതി ദിനത്തിൽ 100 ഫ്ലെക്സ് ഗ്രോ ബാഗുകൾ കുട്ടികൾ നിർമ്മിച്ചു. 500 ഗ്രോ ബാഗുകൾ നിർമ്മിക്കുന്നതിനാണ് കുട്ടിക്കൂട്ടം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥാനാർഥികൾക്ക് വേണ്ടി ഉപയോഗിച്ച ഫ്ലെക്സ് ബാനറുകൾ നൽകണമെന്ന് കുട്ടികൾ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗ്രോ ബാഗുകളിൽ നടുന്നതിനുള്ള പച്ചക്കറിത്തൈകളും വളവും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കർഷക വിപണി വിദ്യാലയത്തിന് നൽകി. തക്കാളി, മുളക്, വഴുതന, വെണ്ട എന്നിവയാണ് ഗ്രോ ബാഗുകളിൽ നടുന്നത്. വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷം ഗ്രാമപഞ്ചായത്ത്‌ അംഗം പ്രിയ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ജോൺസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. കർഷക വിപണി പ്രസിഡന്റ് ടോമി കെ. വർഗീസ്, എം. ടി മത്തായി, പി.ടി.എ പ്രസിഡന്റ് ഷൈനു ചാക്കോ, സുരഭി എം. നായർ, പ്രാർത്ഥന ശ്രീകാന്ത്, ജ്യൂവൽ എൽസ, അബിയ, അക്ഷയ് എന്നിവർ പ്രസംഗിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക വിദഗ്ധർ

0
ലഖ്‌നൗ: കേരളത്തിൽ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വർധിപ്പിക്കാൻ സാധിക്കില്ലായെന്ന് റെയിൽവേ സാങ്കേതിക...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...