കോന്നിയിലെ വനങ്ങളിൽ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യം നിറയും

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ വനഭംഗിക്ക് മാറ്റുകൂട്ടുവാൻ ഇനി മൂട്ടിപ്പഴത്തിൻ്റെ മാധുര്യവും നിറയും. വനങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലും മൂട്ടിൽ പഴമരം പൂത്തുതുടങ്ങി. കോന്നി മങ്ങാരം കൊല്ലൻപറമ്പിൽ എ കെ ഹരിപ്രസാദിന്റെ വീട്ടിൽ ആണ് മൂട്ടിൽ പഴമരം പൂത്തത്. പശ്ചിമ ഘട്ട മലനിരകളിൽ മാധുര്യം നിറയ്ക്കുന്ന മൂട്ടിപ്പഴം കോന്നിയുടെ വനമേഖലയിലും വിളഞ്ഞു തുടങ്ങി. പൂക്കളുടെ മനോഹാരിതയും കായ്കളുടെ ഭംഗിയും കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന മൂട്ടിമരം നിത്യഹരിതമായ ഇലപ്പടർപ്പോടെ വളരുന്ന വൃക്ഷമാണ്. ബക്കോറിയ കോർട്ടലിൻസിസ് എന്ന് ശാസ്ത്ര നാമമുള്ള മൂട്ടിപ്പഴം മൂട്ടിമരത്തിൻ്റെ തായ് തടിയിലാണ് ഉണ്ടാകുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് മൂട്ടിമരം പൂവിട്ട് തുടങ്ങുക. ജൂൺ, ജൂലൈ മാസങ്ങളിലാണ് പഴങ്ങൾ പാകമാകുന്നത്.

മൂട്ടിപ്പുളി, മൂട്ടികായ്പ്പൻ, കുന്തപ്പഴം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മൂട്ടിപ്പഴത്തിൻ്റെ തോട് അച്ചാറിടുന്നതിനും ഉപയോഗിച്ചുവരുന്നു. കരടി, മലയണ്ണാൻ, വവ്വാൽ തുടങ്ങിയവയുടെ ഇഷ്ട ഭക്ഷണമാണ് ഇത്. ജലാംശം, വിറ്റാമിൻ, പ്രോട്ടീന്‍ എന്നിവയും മൂട്ടിപ്പഴത്തിൽ കൂടുതലായി അടങ്ങിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ അലുവാംകുടി വനമേഖലയിലും മൂട്ടിപ്പഴം സമൃദ്ധമായി വിളയുന്നു. മുൻപ് ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രം ഉപയോഗിച്ച് വന്നിരുന്ന മൂട്ടിപ്പഴം ഇന്ന് സാധാരണ ജനങ്ങൾക്കും പ്രിയങ്കരമാണ്. ചുവന്ന നിറത്തിൽ പഴുത്ത് പാകമാകുന്ന മൂട്ടിപ്പഴം പ്രമേഹം, കൊളസ്ട്രോൾ, പ്രഷർ എന്നിവയ്ക്കും ഉത്തമമാണെന്ന് പറയുന്നു. ഇനിയുള്ള നാളുകളിൽ മൂട്ടിപ്പഴത്തിൻ്റെ ഭംഗിയും മാധുര്യം കോന്നിയുടെ വനങ്ങളിൽ നിറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...