കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം മൂന്നാം ഘട്ടം ജനുവരി 15 ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടി പുതിയതായി ആവിഷ്ക്കരിക്കുന്ന പദ്ധതിയായ യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം മൂന്നാം ഘട്ടത്തിലേക്ക്. 20 മണ്ഡലങ്ങളിലാണ് ജനുവരി 30 ന് മുന്‍പ് യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കുന്നത്. 900 യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള ശില്പശാലകള്‍ 15 ന് ആരംഭിക്കും ഒരു ബൂത്തില്‍ നിന്ന് 5 പ്രതിനിധികളെ വീതം പങ്കെടുപ്പിച്ചാണ് ശില്പശാലകള്‍ നടത്തുന്നത്. ഉദ്ഘാടനം, ആശംസാ പ്രസംഗം എന്നിവ ഒഴിവാക്കി നടത്തുന്ന ശില്പശാലയില്‍ പഠന ക്ലാസുകളും വിശകലന യോഗങ്ങളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഇതുവരെ 16 മണ്ഡലങ്ങളില്‍ യൂണിറ്റ് രൂപീകരണം പൂര്‍ത്തിയായിരുന്നു. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിക്കുന്ന ശില്പശാലയില്‍ കോണ്‍ഗ്രസ് ചരിത്രം, വര്‍ത്തമാനകാല രാഷ്ട്രീയം, സി.യു.സി യൂണിറ്റ് രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ പഠന ക്ലാസുകള്‍ നല്‍കും.

ഇതോടനുബന്ധിച്ച് രാജീവ് ഭവനില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. പഴകുളം മധു, ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ്, പഴകുളം സതീഷ്, ജെസി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.എ.സുരേഷ് കുമാര്‍, അഡ്വ.വെട്ടൂര്‍ ജ്യോതിപ്രസാദ്, പഴകുളം സതീഷ് എന്നിവര്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍മാരായും 20 ഓളം റിസോഴ്സ് പേഴ്സണ്‍മാര്‍ അംഗങ്ങളായുള്ള സമിതിയാണ് യൂണീറ്റ് രൂപീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്കെല്ലാം തിരുവനന്തപുരം രാജീവ് ഗാന്ധി സ്റ്റഡി സെന്ററില്‍ 2 ദിവസം നീണ്ട് നിന്ന ക്യാമ്പില്‍ പരിശീലനം നല്‍കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...