13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ ബിജെപി നേതാവായ അമ്മയും കാമുകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്മയായ മുൻ ബിജെപി നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ മുൻ ബിജെപി നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച മറ്റുചിലർക്കെതിരേയും കുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണം ചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്.

ലൈംഗികമായി പീഡിപ്പിക്കാൻ പ്രതികൾക്ക് അനുവാദം നൽകിയത് അമ്മയാണെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.മുൻ ബിജെപി നേതാവായ യുവതിയും ഭർത്താവും വേർപിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകൾ നിലവിൽ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെൺകുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു 13 വയസ്സുകാരി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചു.

തുടർന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയായ യുവതിക്ക് നിലവിൽ പാർട്ടിയുമായി ബന്ധമില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ പാർട്ടി പദവികളിൽനിന്ന് നീക്കംചെയ്തതാണെന്നും നിലവിൽ പാർട്ടിയിൽ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ബിജെപി ഹരിദ്വാർ ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; നടന്നത് 25.78കോടിയുടെ നികുതി വെട്ടിപ്പ്

0
തിരുവനന്തപുരം: മെസിയെ എത്തിക്കാനെന്ന പേരിൽ നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന്...

‘ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പച്ചയിറച്ചി തിന്നുന്നു’ ; കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് റിയാസ്

0
കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന ഇഡി റിപ്പോർട്ട് നിഷേധിച്ച് മുഹമ്മദ് റിയാസ്....

റെയിൽവേ ഇരട്ടപ്പാതയ്ക്കായി ഷൊർണൂരിൽ 3.40 ഏക്കർ ഏറ്റെടുക്കുന്നു ; തീവണ്ടികൾ പിടിച്ചിടുന്നത് പരിഹരിക്കാൻ കഴിയുമെന്ന്...

0
ഒറ്റപ്പാലം : ഷൊർണൂർ റെയിൽവേ ജങ്ഷനിലേക്ക് പ്രവേശിക്കുംമുൻപ്‌ തീവണ്ടികൾ പിടിച്ചിടുന്ന പ്രശ്‌നം...