കെ സച്ചിദാനന്ദനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി പ്രേംകുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെതിരെ നടപടി എടുക്കാത്തതില്‍ വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാര്‍. ‘ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച’യെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള വിമര്‍ശനം. ആശാവര്‍ക്കേഴ്‌സിനെ അനുകൂലിച്ചതിനാണ് തന്നെ പുറത്താക്കിയതെന്നാണ് പ്രേംകുമാര്‍ പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച സച്ചിദാനന്ദന്‍ ഇപ്പോഴും സ്ഥാനത്ത് തുടരുന്നതും ഒരു നിലപാടെടുത്തതിന്റെ പേരില്‍ തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍.

കേരള സാഹിത്യഅക്കാദമി ചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേം കുമാര്‍ ചൂണ്ടിക്കാട്ടി. ചെയര്‍മാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ – അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയര്‍മാനായ സച്ചിദാനന്ദന്‍ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നുവെന്നും പ്രേം കുമാര്‍ എഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...