ചേരണമെങ്കില്‍ സി.പി.എമ്മില്‍തന്നെ ; കോണ്‍ഗ്രസ് പുറത്താക്കിയ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ സി.പി.എമ്മിലേക്ക്

For full experience, Download our mobile application:
Get it on Google Play

അലപ്പുഴ : മുൻ കോൺഗ്രസ് നേതാവും ആലപ്പുഴ മുൻ നഗരസഭാധ്യക്ഷനുമായിരുന്ന ഇല്ലിക്കൽ കുഞ്ഞുമോൻ സി.പി.എമ്മിലേക്ക്. അച്ചടക്ക നടപടിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഇല്ലിക്കൽ കുഞ്ഞുമോൻ സി.പ.എമ്മിന്റെ പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി. സഹപ്രവർത്തകരുടെ കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കുഞ്ഞുമോൻ പറഞ്ഞു.

ഒരു മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുകൊണ്ട് ഇടതുപക്ഷ സഹയാത്രികനായി പ്രവർത്തിക്കാനാണ് അഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. ചേരണമെങ്കിൽ സി.പി.എമ്മിൽ തന്നെ ചേരണം. ശനിയാഴ്ച നൂറോളം സഹപ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുമായി കൂടിയാലോചിച്ച് അടുത്ത ദിവസം തന്നെ തീരുമാനം പ്രഖ്യാപിക്കും. ചില നേതാക്കന്മാരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. ശനിയാഴ്ചത്തെ യോഗത്തിന് ശേഷമെ ഇക്കാര്യത്തിൽ തീരുമാനത്തിലെത്തുകയുള്ളൂ. – കുഞ്ഞുമോൻ പറഞ്ഞു.

ആലപ്പുഴ ഡി.സി.സി മുൻ അധ്യക്ഷൻ എം.ലിജുവിനെ ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ആദ്യം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. തുടർന്ന് കുഞ്ഞുമോൻ പത്രസമ്മേളനം നടത്തുകയും എം.ലിജുവിനെതിരേ കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ കുഞ്ഞുമോനെ പാർട്ടിയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. തുടർച്ചയായ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലായിരുന്നു നടപടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...