മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പക്ഷാഘാതത്തിന് സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സുഹൃത്ത് മാര്‍ക്കസ് കൂട്ടോ വെളിപ്പെടുത്തി. അതിനിടെ വിനോദ് കാംബ്ലിയുടെ ചികിത്സക്കായി സാമ്പത്തിക സഹായം നല്‍കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ തയ്യാറായി എത്തിയിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ സംഘം കാംബ്ലിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. താരത്തിന് കടുത്ത ഓര്‍മ്മക്കുറവ് ഉള്ളതായുള്ള വിവരങ്ങള്‍ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു.

പുകവലിയുള്ളതിനാല്‍ വിവിധ ആരോഗ്യപ്രശ്‌നനങ്ങള്‍ വിനോദ് കാംബ്ലിയെ അലട്ടിയിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് മുമ്പും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1991 മുതല്‍ 2000 വരെ രാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നിധ്യമായിരുന്നു. 17 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 1064 റണ്‍സും 104 ഏകദിനങ്ങളില്‍ നിന്നായി 2477 റണ്‍സും 194 റണ്‍സും നേടിയിട്ടുണ്ട്. ഒരുകാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറോളം ആഘോഷിക്കപ്പെട്ട താരമായിരുന്നു. റിട്ടയര്‍മെന്റ് ജീവിതത്തില്‍ മദ്യപാനവും പുകവലിയും അതിര് വിട്ടതാണ് വിനോദ് കാംബ്ലിക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും താരം ദുശ്ശീലങ്ങളില്‍ നിന്ന് മാറി നടക്കാന്‍ കൂട്ടാക്കിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷ ക്രമക്കേട് : ആദ്യകേസിൽ ‍തെളിവെടുപ്പ് പൂർത്തിയായി ; 2 ഉദ്യോഗസ്ഥർ പ്രതികളാകും

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ...

വിദ്യാർത്ഥിയുടെ ആത്മഹത്യ ; വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കോളേജ് മാനേജ്മെന്‍റ്

0
കൊച്ചി: വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിദ്യാത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ...

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...