സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സനാതന സംസ്‌കാരത്തിന്റെ ഈശ്വര സങ്കല്പം വിശാലതയിലുള്ളതാണെന്ന് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നടക്കുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസ്‌നേഹത്തിന്റെ അനൂഭൂതിയാണ് ഹിന്ദുസംസ്‌കാരം പരിചയപ്പെടുത്തിയ ഈശ്വര സങ്കല്‍പം. പ്രപഞ്ചത്തില്‍ എല്ലാത്തിലും ഈ സങ്കല്പത്തിന്റെ ആത്മാശം കാണാം എന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും അടങ്ങിയിരിക്കുന്ന ആത്മസത്തയാണ് ഈശ്വരനായി സനാതന സംസ്‌കാരം മുന്നോട്ട് വെയ്ക്കുന്നത്.

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഏകതാനതയാണ് ഇതിന്റെ അടിസ്ഥാനം. ലോകത്ത് സനാതന ധര്‍മത്തില്‍ മാത്രമാണ് ഈ സവിശേഷത കാണാന്‍ സാധിക്കു. ഭാഗവതവും ഭഗവത് ഗീതയും എല്ലാം ഈ മഹത്തായ ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്. സനാതന ധര്‍മം എന്നത് വിശാലമായ ഒരു കാഴ്ചപാടാണ്. അത് ഉക്രയ്ന്‍ മൂതല്‍ ഇങ്ങോട്ടുള്ള വിശാലമായ സ്ഥലമാണ്. നാല്‍പ്പത്തിയാറ് രാജ്യങ്ങളിലായി വ്യാപിച്ച് കിടന്ന ഭൂപ്രദേശമായിരുന്നു സനാതന ഭൂമി. ഋഗ്വേദം മുതലുള്ള വിശ്വാസ സംഹിതയാണ് ഈ ധര്‍മ്മം മുന്നോട്ട് വെയ്ക്കുന്നത് അദ്ദേഹം വിശദീകരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...