പോടാ പുല്ലേ പോലീസേ മുദ്രാവാക്യം മുഴക്കി മുൻ ഡി.ജി.പി ആർ.ശ്രീലേഖ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോടാ പുല്ലേ പോലീസേ മുദ്രാവാക്യം മുഴക്കി മുൻ ഡി.ജി.പി ആർ.ശ്രീലേഖ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിലാണ് ശ്രീലേഖ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത്. സംഭവം സോഷ്യൽമീഡിയയിലടക്കം വ്യാപക ചർച്ചയായി. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപിയാണ് ശ്രീലേഖ. ഇത്രയും ഉന്നത പോസ്റ്റിൽ ഇരുന്നയാൾ പോലീസിനെതിരെ ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചത് ശരിയായില്ലെന്ന് വിമർശനമുയർന്നു. പിന്നാലെ വിശദീകരണവുമായി ശ്രീലേഖയും രം​ഗത്തെത്തി. ഡിജിപി പദവിയിൽ നിന്നും വിരമിച്ച, 33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച താൻ പോലീസിനെതിരെ വിളിയ്ക്കണമെങ്കിൽ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ പറയുന്നു. വട്ടിയൂർക്കാവ് എസ്എച്ചഒ വിപിൻ, എസ്ഐ ദീപു പിള്ള തുടങ്ങി. പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ ‌എടുത്ത് മർദ്ദിച്ച് രസിക്കുകയാണെന്നും സിപിഎമ്മുമാരുടെ നിർദേശ പ്രകാരമാണ് സംഭവമെന്നും ശ്രീലേഖ ആരോപിച്ചു.

ഏപ്രിൽ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു സിപിഎം പ്രവർത്തകൻ ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദർശനം നടത്തുകയും ചെയ്തു എന്ന് പരാതിപ്പെട്ട ബിജെപി പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനിൽ കയറ്റി അതി ക്രൂരമായി മർദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേൽപ്പിച്ചു രക്തത്തിൽ കുളിച്ച അവസ്ഥയിൽ എആർ ക്യാമ്പിൽ കൊണ്ട് പോയി തള്ളി. അവർക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോളാൻ പറയുകയായിരുന്നു ഈ പോലീസുകാർ. മർദ്ദനം ഏറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാർക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല! ഇത് കാണുമ്പോൾ കഷ്ടം തോന്നി പോകും. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്ത്! വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്- ശ്രീലേഖ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...