കോടിക്കണക്കിന് രൂപയുടെ അഴിമതി ; ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിൽ ഡൽഹി ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറൽ(ഡിജിഎച്ച്എസ്) ഡോ. വത്സല അ​ഗർവാൾ അറസ്റ്റിലായി. ഡൽഹി സർക്കാരിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച്(എസിബി) ആണ് ആരോ​ഗ്യവിഭാ​ഗം മുൻ ഡയറക്ടർ ജനറലിനെ അറസ്റ്റ് ചെയ്തത്. ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ ജനറലായിരിക്കെ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും ഉൾപ്പെടെ വാങ്ങിയതിൽ ഡോ. വത്സല അ​ഗർവാൾ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. ആരോ​ഗ്യവിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥനായ ഡോ. വിജയ് കുമാർ രം​ഗയെ ഇതേ കേസിൽ നേരത്തേ എസിബി അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുൻ ഡയറക്ടർ ജനറലും അറസ്റ്റിലായത്.

ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ ജനറലിന് കീഴിലുള്ള സെൻട്രൽ പ്രോക്യൂർമെന്റ് ഏജൻസി(സിപിഎ) വഴി വിവിധ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായാണ് കണ്ടെത്തൽ. എക്സറേ മെഷീനുകൾ, കിടക്കവിരികൾ, അനസ്തേഷ്യ വർക്ക്സ്റ്റേഷനുകൾ, ഒആർഎസ് തുടങ്ങിയവ വാങ്ങിയതിലാണ് അഴിമതി നടന്നിട്ടുള്ളത്. വിപണിവിലയെക്കാൾ ഉയർന്നനിരക്കിലും ടെൻഡർ നടപടികളിൽ കൃത്രിമം കാട്ടിയുമാണ് ഇവയെല്ലാം വാങ്ങിയതെന്നാണ് ആരോപണം. ടെൻഡർ നടപടികളിൽനിന്ന് ചില വിതരണക്കാരെ ഒഴിവാക്കി സ്വന്തം താത്പര്യപ്രകാരം വിതരണക്കാരെ ഉൾപ്പെടുത്തിയതായും പറയുന്നു. ആരോ​ഗ്യവിഭാ​ഗത്തിലെ വൻ അഴിമതി സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ ജൂൺ രണ്ടാം തീയതിയാണ് എസിബി സംഭവത്തിൽ കേസെടുത്തത്. അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്ത എസിബി, ടെൻഡർ നടപടികളുടെ രേഖകളടക്കം പിടിച്ചെടുത്ത് വിശദമായ പരിശോധന നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...