കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്
തിരുവനന്തപുരം: കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ കണ്ണൂരിലെ സിപിഎം നേതാക്കൾക്കെതിരെ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്. സിപിഎം നേതാക്കളുടെ ബന്ധുക്കളും ബിനാമികളും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടി പണം കൊയ്തു. കെ കെ എന്ന ഇനീഷ്യലുള്ള ബിനാമി പിഡബ്ല്യുഡി കോൺട്രാക്ടറും കെകെ എന്ന് തുടങ്ങുന്ന പേരുള്ള സിപിഎം നേതാവും തമ്മിലുള്ള ബന്ധം മട്ടന്നൂരുകാർക്ക് അറിയാം. റിയൽ എസ്റ്റേറ്റ് അഴിമതിയുടെ താവളമായും മട്ടന്നൂർ മാറിയെന്നും മനു തോസമസിന്റെ പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ദുരൂഹമായ മട്ടന്നൂർ ഭൂമിഏറ്റെടുക്കൽ
9752 കോടി ,
സാധാരണക്കാർക്ക് ദഹിക്കാൻ പ്രയാസമുള്ള വികസനത്തിൻ്റെ പേര് പറഞ്ഞുള്ള രാഷ്ട്രീയ കൊള്ളയുടെ
ഒരു ഭാഗം
കിഫ്ബി ഫണ്ട് വഴി കണ്ണൂർ വിമാനത്താവളത്തിന്റെ ഭാഗമായി, മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 58 വീടുകൾ ഉൾപ്പെടുന്ന സ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ച ഘട്ടത്തിൽ, കീഴല്ലൂർ ഗ്രാമ പഞ്ചായത്തോ, കീഴല്ലൂർ വില്ലേജ് ഓഫീസ് ആധികാരികളോ അറിയാതെ കീഴല്ലൂർ അംശം കൊതേരി ദേശത്തെ 41/4,
41/3, 41/2, 10/1A, 10/1B, 9/1
എന്നീ സർവ്വേ നമ്പറുകൾ ഉള്ള സ്ഥലം ചില ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ മട്ടന്നൂർ മുനിസിപ്പൽ അധികൃതർ കാണിച്ചു കൊടുത്തു. നടപടി ഒരുഘട്ടത്തിൽ എത്തിയപ്പോൾ ആണ്
മുനിസിപ്പൽ അധികൃതർക്കും മറ്റ് ഉദ്യോഗസ്ഥർമാർക്കും , ഈ സ്ഥലം നിലനില്ക്കുന്നത് കീഴല്ലൂർ പഞ്ചായത്തിലാണ് എന്ന് ബോധ്യം വരുന്നത്. പക്ഷെ അതിനിടയിൽ തിരുവനന്തപുരം കാർഷികാദായ നികുതി കമ്മീഷണർക്ക് ഉൾപ്പെടെ ഇരിട്ടി താലൂക്ക് (ഇത് തലശ്ശേരി താലൂക്ക് ആണ്)
മട്ടന്നൂർ മുനിസിപ്പാലിറ്റി എന്ന് കാണിച്ച് ഓർഡർ വന്നു. പിന്നീട് ഈ ഓർഡർ തിരുത്താനുള്ള നടപടിയാണ് ബന്ധപ്പെട്ടവർ നടത്തിയത്. പിന്നീട് വളരെ വേഗത്തിൽ മുനിസിപ്പൽ അധികൃതർ ഓഡർ തിരുത്താൻ വീണ്ടും തിരുവനന്തപുരത്തും
ബന്ധപ്പെട്ട ഓഫിസുകളിലേക്കും തീരുമാനമെടുത്ത കത്ത് അയച്ചു (കീഴല്ലൂർ വില്ലേജ് തലശ്ശേരി താലൂക്കിലും മട്ടന്നൂർ മുനിസിപ്പാലിറ്റി ഇരിട്ടി താലൂക്കിലുമാണ്. ഈ സ്ഥലം കീഴല്ലൂർ അംശം കൊതേരി ദേശത്ത് ആണ്. ) പഴശ്ശി അംശം മട്ടന്നൂർ എന്ന് കാണിച്ച് മേൽസ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം കീഴല്ലൂർ വില്ലേജിലെ കൊതേരി എന്നാക്കി മാറ്റി.
മുനിസിപ്പാലിറ്റിയിലെ അധികൃതർ പോയി മാറ്റി ഓർഡർ ആക്കിയപ്പോഴും ഗ്രാമപഞ്ചായത്തോ വില്ലേജോ ഒന്നും അറിയില്ല. ഇത് മട്ടന്നൂർ പാർട്ടിയിൽ ആക്ഷേപമായി ഉയർന്നുവന്നു ,പഞ്ചായത്തുമായോ പാർട്ടിയുമായോ ആലോചിക്കാതെയും നിലവിലുള്ള വായന്തോട് വാർഡ് നമ്പർ 7
ഒപ്പത്തിനൊപ്പം എതിരാളികളുള്ള വാർഡാണ്. അവിടെ ഒരു ഘട്ടത്തിൽ 12 വോട്ടിനാണ് എൽ.ഡി.ഫ്
വിജയിച്ചത്.
ഈ വരുന്ന 60 കുടുംബങ്ങളിൽ 58 കുടുംബങ്ങളും രാഷ്ട്രീയ എതിരാളികളാണ്. ഏരിയ കമ്മറ്റി യോഗത്തിൽ ഈ സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്ന അഭിപ്രായമുണ്ടായി
പക്ഷെ ഭരണ സ്വാധീനവും റിയൽ എസ്റ്റേറ്റ് ബന്ധവും ഉപയോഗപ്പെടുത്തി സ്ഥലം ഏറ്റെടുത്തു. ബന്ധപ്പെട്ട സ്ഥലമുടമകൾ ഒരു ലക്ഷം രൂപക്ക് താഴെ റോഡ് സൗകര്യമില്ലാത്തതിനാലും , ചതുപ്പ് പോലെയുള്ള വിൽക്കാൻ കഴിയാതെയും വച്ചിട്ടുള്ള സ്ഥലം 6 ലക്ഷം രൂപക്ക് 8.25 ഏക്കർ സ്ഥലം ഏറ്റെടുത്തു. ഇവിടെ ഇപ്പോഴും റോഡ് സൗകര്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
60 പേർക്ക് സ്ഥലം പതിച്ചു കൊടുക്കാൻ നറുക്ക് എടുക്കുമ്പോൾ അന്ന് സ്ഥലം പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നു. പങ്കെടുത്തില്ല. നിങ്ങൾ നമ്മുടെ അനുമതിയോ അറിവോ ഇല്ലാതെ ഏറ്റെടുത്ത സ്ഥലത്ത് നറുക്കെടുക്കുമ്പോൾ ഞങ്ങൾ എന്തിനാണ് വരുന്നതെന്ന് ആരാഞ്ഞു. സ്ഥലം നിങ്ങളുടെ പഞ്ചായത്തിലായത്കൊണ്ടാണ് എന്ന മറുപടിയാണ് ബന്ധപ്പെട്ടവരിൽനിന്ന് ഉണ്ടായത്.
ഇത് ഏറ്റെടുക്കരുത് എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും കളക്ടർക്കും കിൻഫ്രയ്ക്കും കത്തുകൾ നിരവധി തവണ നൽകിയിരുന്നു. കോടികൾ ഈ ഇടപാടിലൂടെ മറിഞ്ഞിട്ടുണ്ട് എന്ന് ജനസംസാരമുണ്ട്. കൊടുത്തവരുടെ ലിസ്റ്റ് നമ്പർ
1 ആബിദ കെ മുതൽ ഫിലോമിന എബ്രഹാം വരെയുള്ള 60 പേർക്ക്
ഇത് വിജ്ഞാപന കാലാവധി കഴിഞ്ഞപ്പോൾ ഉള്ളതാണ് ആ പേപ്പറും വളരെ കൃത്യമായി കൈകാര്യം ചെയ്തു, വലിയ കൊള്ളയാണ് നടത്തിയത്.
സ്ഥലം രെജിസ്ട്രേഷൻ നടത്തിയ ആധാരം നമ്പർ ചുവടെ കൊടുക്കുന്നു.
[വിവരാകാശപ്രകാരവും ഉദ്യോഗസ്ഥതലത്തിലും ശേഖരിച്ച വിവരങ്ങൾ]
രാംബത്ത് സഹ്ലത്ത് 2987/17
കീഴ്മാടത്തിൽ മുഹമ്മദ് കുട്ടി – 2986/17
ചൂരിയോട് അലി ചൂരിയോട് ഉമ്മർ – 1113/18
ചോരയോട്ട മമ്മൂട്ടി മുതല്പേര് – 116/18
പൊമ്മാനിച്ചി സി.സി. അക്ബർ അലി & റോസമ്മ ജോൺ – 1546/18
ദാവാരി മുസ്തഫ മുതൽപ്പേർ – 1315/18
തയോ.ത്ത് പുതിയ പുരയിൽ നഫീസ – 1562/18
LA പ്രകാരം എടുത്തത്. :
41/1 3.64 കൊളപ്രത്ത് നളിനി
41/1 3.64 പി. വി. കൃഷ്ണൻ
41/1 3.64 കൗസല്യ ലേറ്റ്. ലഹ് സദാനന്ദൻ.
സജിന സജേഷ് & ശോഭന
41/1 3.64 സമിത
41/1 7.47 ശരിയത്ത് ബീവി & others
പ്രകാരം എടുത്തത് 2 കോടി രൂപയുടെ ആകെ. 8 ഏക്കർ 20
സെൻ്റ്
സ്ഥലമെടുപ്പിന് 49 കോടി രൂപയാണ് റോഡില്ലാത്ത സ്ഥലത്ത് 1 ലക്ഷം രൂപ താഴെ സ്ഥലവിലയുള്ള സ്ഥലത്ത് മുനിസിപ്പാലിറ്റിയും റവന്യു ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റുകാരും ചേർന്ന് തട്ടി എടുക്കുന്നത്.
ചെക്ക്, NMG കണ്ണൂർ താണ യിലെ ബാങ്കിലാണ് നൽകിയത്. കുറേപേരുടെ അക്കൗണ്ടിലേക്ക് പണംപോയിട്ടുണ്ട്.
സെക്ഷൻ തഹസിൽദാർ എൽ. എ. എയർപോർട്ട് നമ്പർ 1 മട്ടന്നൂർ, cat 1 ല്ലൈറ്ററിങ് ഏരിയ റീഹാബിലിറ്റേഷൻ സ്ഥലമെടുപ്പ്.
18/10/2020 ന് സ്പെഷ്യൽ തഹസിൽദാർ എൽ. എ. എയർപോർട്ട് നമ്പർ 1 മട്ടന്നൂർ ആയി കൈയൊപ്പ് വെച്ചത്
മട്ടന്നൂർ മുനിസിപ്പാലിറ്റിലെ കൊളാരി പഴശ്ശി വില്ലേജ് ഓഫീസർമാരെ സ്വാധീനിച്ച് സ്ഥലം ഈ വില്ലേജിൽ ലഭ്യമല്ല എന്ന് അവിടുത്തെ ചെയർമാൻ എഴുതി അറിയിച്ചിട്ടുണ്ട്. സ്ഥലം വേഗം ഏറ്റെടുക്കണമെന്ന് പറഞ്ഞു ചെയർമാന് കത്ത് നൽകിയിട്ടുണ്ട്.
മട്ടന്നൂർ മുനിസിപ്പൽ ചെയർമാന് കീഴല്ലൂർ വില്ലേജിലെ സ്ഥലം ഏറ്റെടുക്കാം എന്ന് പറയുന്നത് എന്ത് യുക്തിയാണ്. ?
ഈ മുകളിൽ പറഞ്ഞ രണ്ട് വില്ലേജുകളിലും സ്ഥലം ലഭ്യമല്ല എന്ന് കൂടി പറഞ്ഞത് എന്തിനാണ്.?
തിടുക്കപ്പെട്ട് ഏറ്റെടുക്കാനുള്ള കാരണമെന്ത്?
പാർട്ടി കമ്മറ്റി എടുക്കരുത് എന്ന് പറഞ്ഞ ഭൂമി ഏറ്റ് എടുത്തത് എന്ത് കൊണ്ട്?
റവന്യു ഉദ്യോഗസ്ഥർമാർക്ക് രണ്ട് കോടി വീതം
നൽകിയത് ആര്?
ഓരോ ഓഫീസിലും ഇക്കാര്യം നോക്കി കത്ത് പോയപ്പോൾ പിന്തുടർന്ന് ഇടപെട്ടപ്പോഴും ബന്ധപ്പെട്ട പഞ്ചായത്തിനെ അറിയിക്കാത്തത് എന്ത്കൊണ്ടായിരിക്കും
കീഴല്ലൂർ വില്ലേജ് അധികാരികളിൽ നിന്ന് മറച്ചത് എന്തിനാണ്?.
ഇത് ഒരു ചെറിയ ഉദാഹരണമാണ് ഇത്തരത്തിൽ മട്ടന്നൂർ മണ്ഡലത്തിൽ
നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ചില CPIM ൻ്റെ ഉന്നത നേതൃത്വത്തിൻ്റെ ഭാഗമായി ഉള്ളവർ ,ബന്ധുക്കൾ ബിനാമികൾ എന്നിവർ ചേർന്ന് മേടിച്ച് കൂട്ടി പണം കൊയ്യ്തത്
വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും
ദുരൂഹമായ റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ അഴിമതിയുടെ “താവളമായി” കഴിഞ്ഞ 10 -15വർഷങ്ങൾ കൊണ്ട് മട്ടന്നൂർ മാറി
ജനങ്ങൾ രാഷ്ട്രീയ ഭേദമില്ലാതെ അവരുടെ ജനഹൃദയങ്ങളിൽ വിശ്വാസമർപ്പിച്ച രാഷ്ട്രീയ നേതൃത്വങ്ങൾ, നന്മമരങ്ങൾ ആയവർ മന്ത്രിയും ജനപ്രതിനിധികളും ആയവർ പോലും എങ്ങനെ ഇത്തരത്തിലുള്ള ബിനാമി സാമ്പത്തിക സമാഹരണത്തിൻ്റെ ആളുകളായി എന്നിടത്താണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ മാറ്റങ്ങളെ പരിശോധിക്കേണ്ടത്
ഇതൊരു മഞ്ഞുമല അറ്റമാണ്
വയനാട് നിന്ന് വരുന്ന ശിവപുരം മാലൂർ മട്ടന്നൂർ റോഡ് അലൈമെൻ്റ് മാറ്റി സ്വന്തക്കാർ വാങ്ങികൂട്ടിയ സ്ഥലത്തിന് ഗുണകരമാകുന്നവിധം നിർമ്മിക്കാൻ കിഫ്ബിഫണ്ടാണ് ഉപയോഗിക്കാൻ പോകുന്നത്
അത് മറ്റോരു വൻ ഭൂമാഫിയ പദ്ധതിയാണ് പ്രതികൾ എല്ലാം ഒന്നുതന്നെ
KK എന്ന ഇനിഷ്യലിൽ തുടങ്ങുന്ന ബിനാമി PWD കോൺട്രാക്ർക്ക് K. K എന്ന് തുടങ്ങുന്ന പേരിലുള്ള സി. പി.ഐ. എം നേതാവും അവരുടെ ഭർത്താവുമായുള്ള ബന്ധം എന്താണ് എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയില്ലെങ്കിലും മട്ടന്നൂർകാർക്ക് അറിയാം
CBI കേസ് ഉണ്ടാക്കിയ
എർണാകുളത്തെ ഒരു കണ്ണൂർ നേതാവിൻ്റെ
ബന്ധങ്ങൾ പിന്നീട് ബന്ധുബല ബന്ധങ്ങളായപ്പോൾ അവിടം കേന്ദ്രീകരിച്ച് ഉണ്ടാക്കപ്പെട്ട വൻ ഇൻവെസ്റ്റ്മെൻ്റുകൾ മട്ടന്നൂർ ഭൂമാഫിയയുടെ അന്വേഷണ പരിധിയിൽ വരേണ്ടതുണ്ട്
എല്ലാം നന്മമരങ്ങളാണ് അടിയിൽ സംശയത്തിൻ്റെ ഒരു പുല്ലുപോലും മുളയ്ക്കാതെ തണൽനല്കുന്ന വൻമരങ്ങൾ
ഇതൊന്നും ആരോപണങ്ങൾ അല്ല
പറയുന്നത് പാർട്ടിയെ തകർക്കാനുമല്ല
പക്ഷെ ഇതെല്ലാം ഇവിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന്
സാധാരണ പാർട്ടി സഖാക്കൾ അറിയുന്നത് നല്ലതാണ്
ആരെങ്കിലും പറയേണ്ടതുണ്ട് എന്നതുകൊണ്ടും
നന്മമരങ്ങളുടെ തണൽ കൊണ്ട് ..കൊണ്ട് നമ്മൾ വാടി പോകാതിരിക്കാൻ വേണ്ടിയും
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം
-
കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ
-
യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!
-
ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ
-
കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്





