കൊല്ലം : ജില്ലയില്‍ മുന്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാകാം ബിജു ആത്മഹത്യ ചെയ്തതെന്നാണ് അനുമാനം. രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു .
തൃശൂർ, എറണാകുളം പളളിക്കര ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മദ്യാസക്തിയുള്ളവര്‍ ഡീ അഡിക്ഷന്‍ സെന്ററുമായി ബന്ധപ്പെടണ മെന്നും സംസ്ഥാനത്ത് ഡീ അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചിരുന്നു.