മുൻ മന്ത്രി ടി.യു. കുരുവിള വിടവാങ്ങി ; അന്ത്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുൻമന്ത്രിയും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ടി.യു. കുരുവിള (89) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലത്തിന്റെ സ്വന്തം ‘കുർളാൻ ചേട്ടൻ’ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം, പഞ്ചായത്ത് പ്രസിഡന്റ് മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ നീളുന്ന ദീർഘകാലത്തെ രാഷ്ട്രീയ പദവികൾ വഹിച്ച വ്യക്തിത്വമായിരുന്നു. 2006-ലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം, 2006, 2011 വർഷങ്ങളിൽ കോതമംഗലം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. യാക്കോബായ സഭയുടെ ശക്തനായ വക്താവായും പ്രമുഖ വ്യവസായിയായും ശ്രദ്ധേയനായിരുന്നു. കേരള കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും പി.ജെ. ജോസഫിനോട് അവസാനത്തോളം കൂറുപുലർത്തിയ നേതാവായിരുന്നു ടി.യു. കുരുവിള. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് വലിയൊരു നഷ്ടമാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...