വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിന്‍റെ പുതുയുഗ യാത്രയിൽ പങ്കെടുക്കാതെ മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഇന്നലെ കുമ്പളയിലെ പുതുയു​ഗ യാത്രയുടെ ഉദ്​ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപോയത് ചർച്ചയായിരുന്നു. ഇതിന് ശേഷം കാസർകോട്ടെ സ്വീകരണ വേദികളിലൊന്നിലും പങ്കെടുക്കാതിരുന്ന സുധാകരൻ, ഇന്ന് യാത്ര കണ്ണൂരിൽ പ്രവേശിച്ചിട്ടും പങ്കെടുത്തിട്ടില്ല. വൈകീട്ട് പയ്യന്നൂരിൽ വെച്ച് യാത്ര ജില്ലയിൽ പ്രവേശിച്ചിരുന്നു. എന്നാൽ ജില്ലയിലെ ഒരു സ്വീകരണകേന്ദ്രത്തിലും കെ സുധാകരൻ ഇതുവരെയും എത്തിയിട്ടില്ല.

സ്വന്തം ജില്ലയായ കണ്ണൂരിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയിൽ സുധാകരൻ പങ്കെടുക്കാത്തത് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട്ട കേസുമായി ബന്ധപ്പെട്ടാണ് എറണാകുളത്തെത്തിയതെന്നും സുധാകരൻ വിശദീകരിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...