മുൻ മന്ത്രി കെ ടി ജലീൽ സി.പി.ഐ.എം അംഗത്വമെടുക്കുന്നു; പാർട്ടിയിൽ കൂടുതൽ സജീവമാകാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുൻ മന്ത്രിയും എം.എൽ.എയുമായ കെ ടി ജലീൽ ഔദ്യോഗികമായി സി.പി.ഐ.എം അംഗത്വമെടുക്കുന്നു. പാര്‍ട്ടിയില്‍ സജീവമാകാനുള്ള തീരുമാനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ തീരുമാനിച്ചത്. അംഗത്വം എടുക്കാനുള്ള താല്‍പര്യം സിപിഐഎം ജില്ലാ നേതൃത്വത്തെ ജലീൽ അറിയിച്ചു. നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. എന്നാൽ ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ രാജിവെയ്ക്കുകയായിരുന്നു.

നേരത്തെ ‘ലീഗ് എന്റേയും കൂടി പാര്‍ട്ടിയാണ്. തിരിച്ചുവിളിച്ചാല്‍ ഞാന്‍ പോകാന്‍ തയ്യാറാണ്’ എന്ന് കെ ടി ജലീല്‍ പറഞ്ഞുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. എന്നാൽ ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി ഇല്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നുമായിരുന്നു കെ ടി ജലീൽ പ്രതികരിച്ചത്. ഇതിനിടെയാണ് പാർട്ടി അംഗത്വം എടുക്കാനുള്ള നീക്കം.’ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കും. അവസാനം വരെ പഴശ്ശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തന്‍കുരിക്കളുടെയും പിന്‍മുറക്കാരന്‍ സഖാവ് പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും’, എന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...