ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിൽ സുഗതനെതിരെ മുന്‍ മന്ത്രി വി ശിവന്‍കുട്ടി. വാഴോട്ട്‌കോണത്തെ ജനങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ് സുഗതനെന്നായിരുന്നു ശിവൻകുട്ടി പറഞ്ഞത്. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗുണ്ടാ തലവന്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നഗരസഭയിൽ ഇപ്പോൾ റീല്‍സ് ഭരണമാണെന്നും ശിവന്‍കുട്ടി പരിഹസിച്ചു. ‘ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോര്‍പ്പറേഷനുള്ളില്‍ സുഗതന്റെ നേതൃത്വത്തില്‍ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു. പോലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതല്‍ റീല്‍സ് ചെയ്യുന്നതാണ് പണി’- എന്നായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ.

വധശ്രമക്കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന സുഗതനെ ജൂൺ ഒൻപതിന് രാത്രി നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയതോടെയായിരുന്നു പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. കീഴടങ്ങാൻ പോലീസ് സുഗതനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായിരുന്നുള്ള. തുടർന്ന് ഹൈക്കോടതി ഉത്തരവുമായി എത്തി സുഗതനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട് വളഞ്ഞ് അതിസാഹസികമായായിരുന്നു സുഗതനെ പിടികൂടിയത്. സംഭവത്തിന് പിന്നാലെ പോലീസിനെതിരെ ആരോപണവുമായി സുഗതന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

പോലീസ് മര്‍ദ്ദിച്ചെന്നും മുഖത്തടിച്ചെന്നും നടുവില്‍ ചവിട്ടിയെന്നുമായിരുന്നു സുഗതന്റെ ഭാര്യ അശ്വതിയുടെ ആരോപണം. കഴുത്തില്‍ കിടന്ന മാല പോലീസ് വലിച്ച് പൊട്ടിച്ചെന്നും കുട്ടികള്‍ നോക്കിനില്‍ക്കെ വെടിയുതിര്‍ത്തെന്നും അശ്വതി പറഞ്ഞിരുന്നു. എന്നാല്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതെന്നുമായിരുന്നു പോലീസ് വാദം. അറസ്റ്റിനിടെ പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. ഇതേ സമയം തന്നെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സുഗതന്റെ ഭാര്യയും ആശുപത്രിയില്‍ ചികിത്സതേടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...