ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ലോക റെക്കോർഡെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. തിരു. മെഡിക്കൽ കോളേജിൽ 4000 ത്തോളം വരുന്ന ആളുകൾക്ക് ദിനംപ്രതി നൽകുന്നു. മറ്റേത് സംഘടനയ്ക്ക് കഴിയും ഇത്. മന്ത്രിയുടെ രാഷ്ട്രീയപാർട്ടിയുടെ യുവജന സംഘടന ഇത് ചെയ്യുന്നുണ്ടോ. മന്ത്രി പ്രസ്താവനയിൽ നിന്ന് പിൻവാങ്ങിയാൽ മാത്രം പോര ഖേദം പ്രകടിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്തരുത്. ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല. മന്ത്രിയുടെ സഹായം വേണ്ട വിതരണം ചെയ്യാൻ.

മന്ത്രി ആശുപത്രിയിൽ ഉള്ള ബുദ്ധിമുട്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഫ്ലക്സ് വെച്ച് ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തി. അന്നം മുടക്കികൾ കടക്ക് പുറത്ത് എന്ന മുദ്രാവാക്യത്തോടെ ബാനർ വെച്ചാണ് പൊതിച്ചോറ് വിതരണം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് പൊതിച്ചോറ് വിതരണം. ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റേതാണ് ബാനർ. സ്ഥലത്ത് മുൻമന്ത്രി വി ശിവൻകുട്ടിയാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. അതേസമയം പൊതിച്ചോറ് വിതരണം സംബന്ധിച്ച ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിലപാടിൽ വൻ പ്രതിഷേധമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്.

ഭക്ഷണം കൊടുക്കുന്നത് എതിർത്തിട്ടില്ലെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ വലിയ ബാനർ വച്ച് പ്രവൃത്തി തടസപ്പെടുത്തിയതിനെ ആണ് താൻ എതിർത്തതെന്നുമാണ് മുരളീധരന്റെ വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനടക്കം തുടങ്ങന്നത് ആലപ്പുഴയിലാണ്. ഇത് ആലപ്പുഴയുടെ മാത്രം തീരുമാനമാണ്. മറ്റ് ആശുപത്രികളിലും ജില്ലയിലും നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. പരാമർശത്തിൽ ഇടതു സംഘടനകളുടെ പ്രതിഷേധവും ജനരോക്ഷവും ആളിക്കത്തിയതോടെ ആണ് ആരോ​ഗ്യമന്ത്രി നിലപാട് മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...