മുൻ എം.പി കെ.പി. ധനപാലൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

പറവൂർ : കോൺഗ്രസ് നേതാവും മുൻ പാർലമെന്റ് അംഗവുമായ കെ.പി. ധനപാലൻ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണ് അന്തരിച്ചത്. കഴിഞ്ഞ കുറച്ചു കാലമായി അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം അതിജീവിച്ച് പൊതുപ്രവർത്തന രംഗത്ത് സജീവമായി മടങ്ങിവന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പറവൂരിൽ നടന്ന വി.ഡി. സതീശന്റെ അനുമോദന ചടങ്ങിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. എന്നാൽ ഇന്നലെയോടെ ആരോഗ്യനില വീണ്ടും മോശമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

എറണാകുളം ജില്ലയിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായ അദ്ദേഹം കെ.പി.സി.സി ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.സി സംഘടനയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ വ്യക്തിയാണ് അദ്ദേഹം. 2009-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...