എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെന്നാണ് എൻഡിടിവി വോട്ട് വൈബ് സർവ്വേ ഫലം. 50% അധികം ജനങ്ങൾ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സർവ്വേയില്‍ പറയുന്നത്. ഭരണം വളരെ മോശം എന്ന് പറയുന്നത് 31 ശതമാനം ആളുകളാണ്. മോശം എന്ന് പറയുന്നത് 20 ശതമാനം പേരും.

40 ശതമാനം ആളുകളാണ് ഭരണം നല്ലതെന്ന് അഭിപ്രായപ്പെട്ടുന്നത്. കൂടാതെ 22 ശതമാനം പേർ വി ഡി സതീശന് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനവും കെ കെ ശൈലജയെ 16 ശതമാനം പേരുമാണ് അനുകൂലിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് 14.5 ശതമാനം പേരുടെ പിന്തുണയാണുള്ളത്. യുഡിഎഫ് 32 ശതമാനത്തിലേറെ വോട്ടുനേടുമെന്നാണ് സർവ്വേ ഫലത്തില്‍ പറയുന്നത്. എൽഡിഎഫിന് 29 ശതമാനവും ബിജെപിക്ക് 19 ശതമാനത്തിലേറെ വോട്ടും ലഭിക്കാമെന്നും സർവ്വേയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....