മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് (77) അന്തരിച്ചു. ചാലക്കുടി ചിറമ്മല്‍ മുളങ്ങാടന്‍ കുടുംബാംഗമാണ്‌. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴം പകല്‍ 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: റോസിലി. മക്കള്‍: ആന്റണി, മഞ്ജു. മരുമക്കള്‍: ആന്‍സി, ബിജു. 1972ല്‍ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായി.

1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോള്‍ ടീം അംഗമായിരുന്നു.അക്കാലത്തെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. എഫ്‌എസിടിയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക്‌ കടന്നുവന്ന ജോസ് ജൂനിയര്‍ തലത്തില്‍ത്തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 1960-കളുടെ അവസാനം ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍. അണ്ടര്‍ 19 ഏഷ്യന്‍ യൂത്ത് ചാമ്പ്യയന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം അംഗമായിരുന്നു. 71-ലെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലെത്തി.

72-ല്‍ ഗോവയില്‍ നടന്ന സന്തോഷ് ട്രോഫി ടീമില്‍ കേരളത്തിന്‍റെ നായകനായി. കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി ജേതാക്കളായ ’73-ല്‍ ക്യാപ്റ്റന്‍ മണി നയിച്ച ടീമിലുള്‍പ്പെട്ടെങ്കിലും പരുക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല. 1960-കളുടെ അവസാനം മുതല്‍ 70-കളുടെ പകുതി വരെ കേരള ടീമിന്‍റെ പ്രതിരോധനിരയിലെ മികച്ച താരമായിരുന്നു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠിക്കുമ്പോഴാണ്‌ ഫുട്‌ബോളിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. സര്‍വകലാശാലാ മത്സരങ്ങളിലെ മികച്ച പ്രകടനം എഫ്‌എസിടിയിലേക്കുള്ള വഴിതുറന്നു. എഫ്‌എസിടിയില്‍നിന്നും അഡ്മിനിസ്‌ട്രേഷന്‍ മാനേജരായാണ് വിരമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...