മുംബൈ: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്സിംഗ്റാവു ഗയ്ക്വാദ് പാട്ടില്‍ ബിജെപി വിട്ടു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിന് ജയ്സിംഗ്റാവു രാജിക്കത്ത് സമര്‍പ്പിച്ചു.
പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണ്. എന്നാല്‍ നേതൃത്വം തനിക്ക് അവസരം നല്‍കുന്നില്ലെന്നും ജയ്സിംഗ്റാവു പറഞ്ഞു. അതിനാലാണ് തന്റെ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബിജെപി യൂണിറ്റില്‍നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവെയ്ക്കുകയാണെന്നും ചന്ദ്രകാന്തിന് അയച്ച കത്തില്‍ ജയ്സിംഗ്റാവു പറയുന്നു.