ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കൂത്ത് പറമ്പില്‍ താത്കാലികമായി ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപറമ്പില്‍ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2017ല്‍ നടന്ന പീഡന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലികമായ സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി അനാഥാലയത്തിലേക്ക് മടങ്ങുകയും ചെയ്തു.

– കഴിഞ്ഞ ദിവസം കൗണ്‍സിലിങ്ങിനിടെ പെണ്‍കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പീഡന സമയത്ത് പെണ്‍കുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാല്‍ പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതി വീണ്ടും പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന് കുട്ടി വിസമ്മതിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് രഹസ്യമായി അന്വേഷണം ആരംഭിച്ചു. അതിന് ശേഷമാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒന്നിലധികം തവണ വിവാഹങ്ങള്‍ കഴിച്ചിട്ടുള്ളതായും പൊലീസ് പറയുന്നു.

സി.ഐ ബിനു മോഹന്‍, എസ്‌ഐ പി.ബിജു എന്നിവരാണ് സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിയെ ഇന്ന് കൂത്തുപറമ്ബ് കോടതില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...