നേമം : ഒറ്റയ്ക്ക് കഴിഞ്ഞു വന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരമന സ്റ്റേഷന്‍ പരിധിയില്‍ ആറന്നൂര്‍ പാറച്ചിറ പണയില്‍ വീട്ടില്‍ തുളസി (72) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകള്‍ ഇവര്‍ അനുഭവിച്ചിരുന്നു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കരമന പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment



























