മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 9 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാംഗ്ലി ജില്ലയിലെ മഹൈസലിലെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക ഞെരുക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. മരിച്ചവരില്‍ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉള്‍പ്പെടുന്നു. ഒമ്പത് മൃതദേഹങ്ങളില്‍ മൂന്നെണ്ണം ഒരേ സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചു.

മൃതദേഹം മിര്‍സയുടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ വിഷ പദാര്‍ത്ഥം കഴിച്ചതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. എന്നാല്‍ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ. വിവരമറിഞ്ഞ് വന്‍ ജനാവലിയും പോലീസും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടുംബം സമ്മര്‍ദത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...