കോടതി ജീവനക്കാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോടതി ജീവനക്കാരനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം. കുരമ്പാല പെരുമ്പുളിക്കല്‍ മന്നംനഗര്‍ ശ്രീനിലയത്തില്‍ എന്‍.ശ്രീകുമാര്‍ (52) നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളിലെകിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മക്കളും രണ്ട് ദിവസമായി വീട്ടില്‍ ഇല്ലായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ഭാര്യയും മക്കളും വീട്ടില്‍ എത്തിയപ്പോള്‍ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.

തുടര്‍ന്ന് ജനലിന്റെ ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് മുറിയില്‍ മൃതദേഹം കണ്ടത്. പത്തനംതിട്ട കോടതിയിലെ അക്കൗണ്ട്സ് ക്ലാര്‍ക്ക് ആണ് മരിച്ച ശ്രീകുമാര്‍. മൈനാഗപ്പള്ളി അന്നപൂര്‍ണേശ്വരി ക്ഷേത്രം സെക്രട്ടറിയുമായിരുന്നു. പത്തനംതിട്ടയില്‍ നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക്ക് വിദഗ്ധരും എത്തി പരിശോധന നടത്തി. ഹൃദയാഘാതം മൂലമുള്ള മരണമെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം അറിയുന്നതിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. എസ് .എച്ച് .ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുമതിക്കുട്ടിയമ്മ (ഭദ്ര). മക്കള്‍ : ആര്യശ്രീ, അഭിരാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...