ഒമാനിൽ നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

For full experience, Download our mobile application:
Get it on Google Play

മസ്‍കത്ത്: ഉഷ്ണതരംഗത്തിന്റെ  പശ്ചാത്തലത്തിൽ ഒമാനിൽ നാളെ മുതൽ ഉച്ച ഇടവേള നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30നും 3.30നും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിൽ ആളുകൾ ജോലി ചെയ്യാൻ പാടില്ലെന്നാണ് ചട്ടം. ഒമാൻ ലേബർ ആക്ടിലെ ആർട്ടിക്കിൾ 16 പ്രകാരമാണ് ഉച്ച വിശ്രമം അനുവദിക്കുന്നത്. ജൂൺ ആദ്യം മുതൽ ആരംഭിക്കുന്ന ഉച്ചസമയ തൊഴിൽ നിയന്ത്രണങ്ങൾ ഓഗസ്റ്റ് അവസാനം വരെ തുടരും.

നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കരുതെന്നും തൊഴിൽ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. തൊഴിലിടങ്ങളിൽ ഉച്ച ഇടവേള നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ മന്ത്രാലയത്തിലെ പരിശോധനാ വകുപ്പുകൾ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. രാജ്യത്തിന്റെ  പല ഭാഗങ്ങളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...