കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുന്ദമംഗലം: കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി. മുറിയനാല്‍ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ് കാരന്തൂര്‍ ഭാഗത്തുള്ള തൈക്കണ്ടി കടവില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഐ.ആര്‍.ഡബ്ല്യു വളണ്ടിയര്‍മാര്‍ കണ്ടെടുത്തത്. പന്തീര്‍പാടം പണ്ടാരപറമ്പ് പുഴയുടെ തീരത്തുള്ള കുന്നില്‍ താമസക്കാരിയാണ്‌. കഴിഞ്ഞ 19ന് രാവിലെ മുതലാണ് ഇവരെ കാണാതായത്. കുന്ദമംഗലം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പുഴയിലും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡിനെ സ്ഥലത്തെത്തിച്ച് അന്വേഷണം നടത്തിയതിന്റെ ഫലമായാണ് റുഖിയയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്‌. പോലീസ് നായ മണംപിടിച്ച്‌ പുഴയുടെ തീരത്ത് എത്തിയതോടെ പുഴയില്‍ ചാടിയതാണോയെന്ന സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച മൃതദേഹം ലഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...