Wednesday, April 24, 2024 11:54 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഡിസംബര്‍ ഒന്ന് ബുധന്‍ വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.

വനിതാ കമ്മീഷന്‍ സിറ്റിംഗ് ഡിസംബര്‍ ആറിന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് ഡിസംബര്‍ ആറിന് രാവിലെ 10 മുതല്‍ തിരുവല്ല വൈ.എം.സി.എ ഹാളില്‍ നടക്കും.

ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ 7, 8 തീയതികളില്‍
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് ടു (എസ്.ആര്‍ ഫോര്‍ എസ്.സി /എസ്.ടി ആന്റ് എസ്.ടി ഒണ്‍ലി)(കാറ്റഗറി നമ്പര്‍ 250/2020) തസ്തികയുടെ 2021 നവംബര്‍ 16 ന് പ്രസിദ്ധീകരിച്ച 06/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഡിസംബര്‍ 7, 8 തീയിതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2222665.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 16500-35700(പി.ആര്‍) രൂപ ശമ്പള നിരക്കില്‍ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നമ്പര്‍ – 071/2017) തസ്തികയിലേക്ക് 2018 ജൂണ്‍ 30 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 455/18/ഡി.ഒ.എച്ച്) നിശ്ചിത കാലാവധിയും അധിക കാലാവധിയും പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഒ.എ നമ്പര്‍ 1246/2021 ന്റെ അന്തിമ വിധിക്ക് വിധേയമായി 2021 ആഗസ്റ്റ് നാലിന് അര്‍ദ്ധരാത്രി റദ്ദായതായി പത്തനംതിട്ട പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

പാലുത്പന്നങ്ങളുടെ നിര്‍മ്മാണം; ക്ലാസ് റൂം പരിശീലനം 6 മുതല്‍
ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലുത്പന്നങ്ങളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ ക്ലാസ് റൂം പരിശീലനം ഡിസംബര്‍ 6 മുതല്‍ 17 വരെയുള്ള 10 പ്രവര്‍ത്തി ദിവസങ്ങളിലായി നടത്തും. ക്ഷീരോത്പന്നനിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ നടത്തുന്ന പരിശീലനത്തിന് ആദ്യം രജിസ്റ്റര്‍ചെയ്യുന്ന 25 പേര്‍ക്കായിരിക്കും പ്രവേശനം.

പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരും അതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്ട്രേഷന്‍ഫീസ് 135 രൂപ. താത്പര്യമുള്ളവര്‍ ഡിസംബര്‍ ആറിന് രാവിലെ 10 ന് മുമ്പായി 8075028868, 9947775978, 0476 – 2698550 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, എന്നിവ ഹാജരാക്കണം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടിശ്ശികയുള്ളവർക്കെതിരെ ബാങ്കിന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാകില്ല : ബോംബെ ഹൈക്കോടതി

0
മുംബൈ: കുടിശികക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് അധികാരമില്ലെന്ന്...

ക്രാഷ് ടെസ്റ്റിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ

0
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ ദയനീയ പ്രകടനവുമായി മഹീന്ദ്ര ബൊലേറോ നിയോ....

‘റോബർട്ട് വാധ്‌ര സ്ഥാനാർഥിയാകണം’ ; അമേഠിയിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

0
ലക്നൗ: അമേഠിയിൽ കോൺഗ്രസ് ഓഫീസിന് മുന്നിൽ റോബർട്ട് വാധ്‌രയ്ക്കായി പോസ്റ്ററുകൾ....

മോദിയുടെ ‘താലിമാല’ പരാമർശം ; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' പരാമര്‍ശത്തിനെതിരേ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക...