വീട്ടുജോലിക്കെത്തിയ സ്ത്രീ മുറ്റത്ത് മരിച്ചനിലയിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : ബാങ്ക് ഉദ്യോഗസ്ഥയുടെ വാടകവീട്ടില്‍ സഹായിയായിരുന്ന സ്ത്രീയെ വീട്ടുമുറ്റത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ആലങ്കോട് പാവൂര്‍ക്കോണം പാറവിള വീട്ടില്‍ ബിന്ദുവാണ് (41) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ വീട്ടുടമയാണ് മുറ്റത്തെ അലക്ക് കല്ലിനോട് ചേര്‍ന്ന് തല പൊട്ടി രക്തം വാര്‍ന്ന് മരിച്ചനിലയില്‍ ബിന്ദുവിനെ കണ്ടത്. തലേദിവസം രാത്രി എട്ടുവരെ വീടിന്‍റെ താഴത്തെനിലയില്‍ താമസിക്കുന്ന ഉടമയുടെ കുടുംബവുമായി ബിന്ദു സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

മൂന്നു മാസം മുമ്പാണ് ബിന്ദു ഇവിടെ ജോലിക്കെത്തിയത്. കെട്ടിടത്തിന്‍റെ രണ്ടാംനിലയിലാണ് അഞ്ചല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അസിസ്റ്റന്‍റ് മാനേജര്‍ റിയയോടൊപ്പം ബിന്ദുവും താമസിച്ചു വന്നത്. ജോലി ആവശ്യങ്ങള്‍ക്കായി ഏതാനും ദിവസങ്ങളായി റിയ ചെന്നൈയിലായതിനാല്‍ ബിന്ദു മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. രണ്ടാംനിലയുടെ മുകളില്‍ ഫോണ്‍ ചെയ്ത് നടന്നപ്പോള്‍ കാല്‍വഴുതി താഴെ വീണതായിരിക്കാം എന്നും പോലീസ് സംശയിക്കുന്നു.

വിവരമറിഞ്ഞെത്തിയ ബിന്ദുവിന്റെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചു. ബിന്ദു ഏറെനാളായി ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. 17 വയസ്സുള്ള മകനും 14വയസ്സുള്ള മകളുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുനലൂര്‍ ഡി.വൈ.എസ്.പി ബി. വിനോദ്, അഞ്ചല്‍ എസ്.എച്ച്‌.ഒ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടപടി സ്വീകരിച്ചു. ഫിംഗര്‍ പ്രിന്‍റ് ഉദ്യോഗസ്ഥരും സയന്‍റിഫിക് പരിശോധകരും സ്ഥലത്തെത്തി തെളിവെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...