മിഷേൽ ഷാജിയുടെ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങി കുടുംബം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി ആയിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിന് ഇന്ന് അഞ്ചാണ്ട്. 2017 മാർച്ച് ആറിനാണ്  മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലിൽ കണ്ടെത്തിയത്. കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വനിതാ ദിനത്തിൽ കല്ലറയ്ക്ക് മുൻപിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ് കുടുംബം

ആദ്യം കേസന്വേഷിച്ച ലോക്കൽ പോലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചും മിഷേലിന്‍റേത് ആത്മഹത്യയാണെന്ന നിലപാടിലാണ്. എന്നാൽ കുടുംബം ഇത് തള്ളുന്നു. മകൾ ആത്മഹത്യ ചെയ്യാൻ ഒരു കാരണവും ഇല്ലെന്നും അന്വേഷണത്തിൽ വീഴച്ചയുണ്ടെന്നുമാണ് പിതാവ് ഷാജി വർഗീസിന്‍റെ വാദം. മിഷേലിന്‍റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ശരിയായ അന്വേഷണം നടന്നില്ല. മിഷേൽ പള്ളിയിലുള്ള സമയം സിസിടിവിയിൽ വ്യക്തമായിട്ടും ഏഴ് മണിക്ക് ശേഷമാണ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതെന്ന് എഫ്ഐആറിൽ എഴുതിപ്പിടിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും കുടുംബം പറയുന്നു.

ഡോ. ഉമാദത്തനുൾപ്പെടെ സംസ്ഥാനത്തെ ഫോറൻസിക് വിദഗ്ധരെയെല്ലാം കുടുംബം സമീപിച്ചപ്പോൾ കൊലപാതകമാണെന്ന നിഗമനത്തിലാണ് അവർ എത്തിയത്. പോലീസ് ആത്മഹത്യയെന്ന് കണ്ടെത്തിയതിൽ കള്ളക്കളിയുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. നീതി വൈകുന്നതിനെതിരെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ദേവാലയങ്ങളിൽ ഇന്ന് പ്രതിഷേധ പ്രമേയം വായിക്കും. മാർച്ച് എട്ടിന് മിഷേലിന്‍റെ കല്ലറയ്ക്ക് മുന്നിൽ നിരാഹാരമിരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...