മലമ്പുഴ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലമ്പുഴ ശക്തി നഗര്‍ അമ്പാടി വീട്ടില്‍ പരേതനായ രാജന്റെ ഭാര്യ ശിലോമണി (68) ആണ് ബുധനാഴ്ച്ച രാത്രി മരിച്ചത്. ഏക മകള്‍ അജിതയും ഭര്‍ത്താവ് കുഞ്ഞുമോനും ഗള്‍ഫിലാണ്. ശിലോമണിയെ മകള്‍ അജിത ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ പ്രസിഡന്‍റുകൂടിയായ അയല്‍ക്കാരിയെ വിളിച്ചു പറയുകയായിരുന്നു. അവര്‍ ചെന്ന് വീട്ടില്‍ നോക്കിയപ്പോള്‍ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അവര്‍ അയല്‍വാസികളെ അറിയിച്ചു. പൊതുപ്രവര്‍ത്തകനും അയല്‍വാസിയുമായ വിനോ പോളിന്റെ നേതൃത്വത്തില്‍ മലമ്പുഴ പോലീസില്‍ അറിയിക്കുകയും ചെയ്തു. പോലീസ് എത്തി രാത്രി കാവല്‍ ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.





























