പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ച് തള്ളി ; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അടിമാലി : പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ച് തള്ളി. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ കേസ്സെടുത്തു. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അതേബസില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയത്. ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ ലക്ഷ്മിഭവന്‍ സുധാകരന്‍ നായരുടെ പേരില്‍ അടിമാലി പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും ഡ്രൈവറും അടിമാലിയിലെ ഹോട്ടല്‍ തൊഴിലാളികളും തമ്മില്‍ കൈയാങ്കളിയുമുണ്ടായി.

ഡ്രൈവര്‍ വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് പെണ്‍കുട്ടി കണ്ടു. കുട്ടി ഇതിനെ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ അടിമാലി പഴയ കോടതി പടിയിലാണ് സംഭവം. കൊല്ലത്തുനിന്ന് രണ്ട് ബസിലായാണ് 90 പ്ലസ്ടു വിദ്യാര്‍ഥികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. ദേശീയപാതയോരത്തെ ഭാരത് പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി.

ഇവര്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഒരു പെണ്‍കുട്ടി വാഹനത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് പെണ്‍കുട്ടി കണ്ടു. കുട്ടി ഇതിനെ ചോദ്യംചെയ്തു. ഡ്രൈവര്‍ ക്ഷമ പറഞ്ഞതോടെ കുട്ടി പിന്‍വാങ്ങി. തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോള്‍ ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും ബസിന്‍റെ മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു. ഇതിനെ ഡ്രൈവര്‍ എതിര്‍ക്കുകയും പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ച് തള്ളുകയുംചെയ്തു. വിഷയം പെണ്‍കുട്ടി സഹപാഠികളോടും അധ്യാപകരോടും പറഞ്ഞു.

ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു. ഇതിനിടെ ഡ്രൈവറെ രക്ഷിക്കാന്‍ എത്തിയ ഹോട്ടല്‍ ഉടമയേയും കുട്ടികള്‍ ആളറിയാതെ മര്‍ദ്ദിച്ചു. ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കൂട്ടമായി എത്തി സംഘത്തിലെ ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികള്‍ രാത്രിയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച പുലര്‍ച്ചയോടെ മര്‍ദ്ദന കേസ് ഒത്തുതീര്‍പ്പാക്കി. ഇതേസമയം പെണ്‍കുട്ടി ഡ്രൈവര്‍ക്കെതിരേ പോലീസില്‍ മൊഴി നല്‍കുകയും ചെയ്തു. കേസെടുത്തതോടെ ഡ്രൈവര്‍ അടിമാലിയില്‍നിന്ന് മുങ്ങി. കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്വദേശത്തേക്ക് അയച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...