വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം : ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിത്യോപയോഗ സാധനങ്ങളുടെ വില നിവരധി ഇരട്ടിയായി വര്‍ദ്ധിച്ചിട്ടും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബി ജോണ്‍ പറഞ്ഞു. വിലക്കയറ്റത്തിനും പിന്‍വാതില്‍ നിയമനത്തിനും അഴിമതിക്കുമെതിരെ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഒരിക്കലുമില്ലാത്ത രീതിയില്‍ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ധൂര്‍ത്തിന്‍റെ കാര്യത്തില്‍ പിണറായി സര്‍ക്കാര്‍ പരിധികള്‍ ദേദിച്ചിരിക്കുകയാണ്. ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണ്. അക്രമവും ഗുണ്ടാ വാഴ്ചയും നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മാഫിയ സംസ്ഥാനത്ത് വളര്‍ന്ന് പന്തലിച്ചിട്ടും അത് നിയന്ത്രിക്കുവാന്‍ ശ്രമിക്കാതെ പ്രചരണ പരിപാടി നടത്തിയിട്ട് പ്രയോജനമില്ലെന്നും മിക്ക ലഹരിക്കേസിലും പ്രതികള്‍ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

2018 ല്‍ തൊഴിലിനുവേണ്ടി സമരം ചെയ്ത പി.എസ്.സി റാങ്ക് ഹോള്‍ഡര്‍ ചവറ തേവലക്കരയിലെ ഷീജ ബാലകൃഷ്ണനോടുള്ള പ്രതികാരമായി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം രാത്രി 12 മണിക്ക് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റിന് ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ജോലി നഷ്ടപ്പെടുത്തിയത് ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ കാട്ടുന്ന ക്രൂരതയുടെ ഉദാഹരണമാണ്.

മന്ത്രിസഭാ യോഗങ്ങളില്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍പോലും മെനക്കെടാതെ ഒരു മണിക്കൂര്‍ കൊണ്ട് മന്ത്രിസഭാ യോഗം പിരിയുന്നത് കേരള ചരിത്രത്തിലാദ്യമായാണ്. സംസ്ഥാനത്ത് നടക്കുന്നത് പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണമാണെന്നും ഇത് അവസാനിപ്പിക്കുവാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും വിലക്കയറ്റത്തിനും എതിരായി കൂടുതല്‍ ശക്തമായ സമരത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.

വിക്ടര്‍ ടി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ. ശിവദാസന്‍ നായര്‍, പന്തളം സുധാകരന്‍, എ. ഷംസുദ്ദീന്‍, പി. മോഹന്‍രാജ്, മാലേത്ത് സരളാദേവി, കെ.ഇ അബ്ദുള്‍ റഹ്മാന്‍, കെ.എസ് ശിവകുമാര്‍, റ്റി.എം ഹമീദ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജോസഫ് എം. പുതുശ്ശേരി, സനോജ് മേമന, ജോണ്‍ കെ. മാത്യൂസ്, മലയാലപ്പുഴ ശ്രീകോമളന്‍, ഡി.കെ ജോണ്‍, ബാബു വെണ്മേലി, ഇ.കെ ഗോപാലന്‍, മാത്യു വീരപ്പള്ളി, റിങ്കു ചെറിയാന്‍, തോപ്പില്‍ ഗോപകുമാര്‍, കെ. ജയവര്‍മ്മ, എ. സുരേഷ് കുമാര്‍, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...