കോന്നിയിലെ മലയോര പട്ടയം അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയ്ക്കണം ; അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിലെ പട്ടയം പൂർണ്ണമായും വിതരണം ചെയ്യുന്നതിനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയ്ക്കാൻ നടപടിയുണ്ടാകണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിയമസഭയിൽ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പട്ടയം ലഭ്യമാക്കുന്നതിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഉന്നതതലത്തിൽ ഇടപെടല്‍ ഉണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.

1970.041 ഹെക്ടർ കൈവശ വനഭൂമിയിൽ പട്ടയം നല്കുന്നതിനുള്ള ക്രമീകരണത്തിനു വേണ്ടി എം.എൽ.എയുടെ നിർദ്ദേശപ്രകാരം 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിൻ്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. ഫീൽഡ് പരിശോധനകൾക്ക് ശേഷം 2020 ഏപ്രിൽ 2 ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിൻ്റെ ബംഗളുരു റീജണൽ ഓഫീസിൽ അപേക്ഷ നല്കി. കേന്ദ്ര സര്‍ക്കാരിന്‍റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റി വിഷയം പരിഗണിക്കുകയും പരിഹാര വനവൽക്കരണത്തിനായുള്ള ഭൂമിയുടെ കെ.എം.എൽ ഫയലുകളും കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുകയും 2021 ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്കുകയും ചെയ്തു.

2021 മാർച്ച് 18 ലെ ഫോറസ്റ്റ് അഡ്വൈസറി കമ്മറ്റി നിർദ്ദേശപ്രകാരം റീജണൽ ഓഫീസിലെ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ സ്ഥല പരിശോധ നടത്തുകയും റിപ്പോർട്ട് ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റിന് കൈമാറുകയും ചെയ്തു. കേന്ദ്ര അനുമതിക്കായുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കുകയും രണ്ട് തവണ വിഷയം മന്ത്രിയുമായി നേരിൽ കണ്ട് ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. എം.എൽ.എ സബ്മിഷനിലൂടെ ഉന്നയിച്ച ആവശ്യങ്ങളിൽ തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...