ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ദുരൂഹത ആരോപിച്ച് സഹോദരന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം , ദുരൂഹത ആരോപിച്ച് സഹോദരന്‍. മാങ്കുറുശ്ശി കക്കോട് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി അത്താണിപ്പറമ്പില്‍ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണം ഭര്‍തൃവീട്ടിലെ മാനസിക പീഡനം മൂലമാണെന്ന് ആരോപിച്ച്‌ സഹോദരന്‍ നഫ്സല്‍ രംഗത്തെത്തി.

പുത്തന്‍വീട്ടില്‍ അബ്ദുല്‍ റഹ്മാന്‍ – കമുറുലൈസ ദമ്പതികളുടെ മകളായ നഫ്‌ലയും മുജീബും പത്ത് മാസം മുന്‍പാണ് വിവാഹിതരായത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ – വ്യാഴാഴ്ച രാത്രി മുജീബ് പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയുടെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാത്തതില്‍ സംശയം തോന്നി വാതില്‍ പൊളിച്ചു. മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട നഫ്‌ലയെ ഉടന്‍ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ ആര്‍ഡിഒ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി കബറടക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം സ്വീകരിക്കുന്ന പോർട്ടൽ പണിമുടക്കി ; ഗതാഗത നിയമ ലംഘനത്തിന് പിഴയടക്കാൻ കഴിയാതെ വാഹന...

0
തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയൊടുക്കേണ്ട 'ഇ- ചെലാൻ' പോർട്ടൽ തകരാറിലായത്...

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...