കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച്‌ മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കോയമ്പത്തൂരിനടുത്ത് നവക്കരയില്‍ ട്രെയിനിടിച്ച്‌ മൂന്ന് കാട്ടാനകള്‍ ചെരിഞ്ഞു. രണ്ട് കുട്ടിയനായും ഒരു പിടിയാനയുമടക്കം മൂന്ന് ആനകളാണ് ചെരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗലാപുരം ചെന്നൈ മെയിലാണ് ഇടിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വാളയാറിനും കോയമ്പത്തൂരിനു മിടയിലാണ് ആനകളെ ട്രെയിന്‍ ഇടിച്ചത്. 9.38 ന് കോയമ്പത്തൂരിലെത്തേണ്ട ട്രെയിന്‍ വാളയാറില്‍ പിടിച്ചിട്ടു. പാലക്കാട് – കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച്‌ കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...

പാല്‍ച്ചുരം റോഡ് അടച്ചു ; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

0
കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍...