തിരുവല്ല : ഗൃഹനാഥനെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് കക്കുറിഞ്ഞിയില്‍ വീട്ടില്‍ വിജയനെ (59) ആണ് വീടിന്‍റെ പിന്‍ വശത്തെ കുളിമുറിയുടെ മേല്‍ക്കൂരയിലെ പൈപ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ ശിവഗിരി തീര്‍ത്ഥാടനത്തിന് പോയിരുന്ന ഭാര്യയും മകനും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മടങ്ങിയെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. പുളിക്കീഴ് പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച വിജയന്‍ ഉണ്ടപ്ലാവ് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവറായിരുന്നു.